⚜️⚜️⚜️ November 2️⃣5️⃣⚜️⚜️⚜️
അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു.
അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി അവളെ തടവിലാക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ന്ന്‍ ഏറ്റവും പ്രഗല്‍ഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തില്‍ വിജയിക്കുവാന്‍ ധാരാളം പേരെ ഏര്‍പ്പാടാക്കി. അവളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം നല്‍കാം എന്ന് രാജാവ് വാഗ്ദാനവും നടത്തി. എന്നാല്‍ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാര്‍ സുവിശേഷത്തിനായി തങ്ങളുടെ ജീവന്‍ വരെ ബലികഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
അതിനെതുടര്‍ന്ന്‍ ചക്രവര്‍ത്തി മുഖസ്തുതിയിലും പ്രലോഭനങ്ങളാലും വിശുദ്ധയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതില്‍ കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുവാനും മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുറിവേല്‍പ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന്‍ ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. ചക്രവര്‍ത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോര്‍ഫിരിയൂസ് തടവറയില്‍ വിശുദ്ധയെ സന്ദര്‍ശിച്ചു. വിശുദ്ധയുടെ വാക്കുകള്‍ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. യേശുവിലുള്ള തങ്ങളുടെ സ്നേഹം പിന്നീടവര്‍ തങ്ങളുടെ രക്തത്താല്‍ തന്നെ തെളിയിച്ചു.
വിശുദ്ധ കാതറിന്‍ അനുഭവിക്കേണ്ടി വന്ന അടുത്ത പീഡനം നല്ല മൂര്‍ച്ചയും മുനയുമുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ കിടക്കുക എന്നതായിരുന്നു. അവളുടെ കീറിമുറിവേല്‍പ്പിക്കപ്പെട്ട ശരീരത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. ആ നാരകീയ ശിക്ഷായന്ത്രം പല കഷണങ്ങളായി പൊട്ടിത്തെറിച്ചു. ഈ അത്ഭുതത്തിനു സാക്ഷികളായ എല്ലാവരും ക്രിസ്തുവില്‍ വിശ്വസിക്കുവാനാരംഭിച്ചു. ഒടുവില്‍ 312 നവംബര്‍ 25ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവര്‍ തലയറുത്ത് കൊലപ്പെടുത്തി. വിശുദ്ധയുടെ ശരീരം സിനായി കുന്നിലാണ് സംസ്ക്കരിച്ചത്.
വിശുദ്ധ കാതറിന്റെ രക്തസാക്ഷിത്വത്തെ പറ്റിയുള്ള ഐതിഹ്യത്തില്‍ നിന്നും ചരിത്രപരമായ സാരാംശം വേര്‍തിരിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള പഴയ വിവരങ്ങളില്‍ ഈ വിശുദ്ധയെ കുറിച്ച് പരാമര്‍ശിച്ചു കാണുന്നില്ല. പാശ്ചാത്യ ദേശങ്ങളിലാകട്ടെ ഈ വിശുദ്ധയെ ആദരിക്കുന്നവര്‍ പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് ഉള്ളതായി കാണുന്നില്ല. കുരിശു യുദ്ധക്കാരാണ് ഈ വിശുദ്ധയെ വണങ്ങുന്ന പതിവ് പ്രചാരത്തിലാക്കിയത്. “പതിന്നാല് പരിശുദ്ധ സഹായകരില്‍” ഒരാളെന്ന നിലയിലാണ് വിശുദ്ധയെ പരിഗണിക്കുന്നത്. തത്വചിന്താ വിജ്ഞാനീകരുടെ മാധ്യസ്ഥ എന്ന നിലയിലാണ് അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- ഗാസ്കനിയിലെ അലാനൂസ്
- ബഗ്ബോക്കിലെ അല്‍നോത്ത്
- അന്തോയോക്യായില്‍ വച്ചു വധിക്കപ്പെട്ട ഒരു സിറിയന്‍ എരാസ്മൂസ്
- ഫ്രാങ്കോണിയായിലെ ഇമ്മ
- ഇറ്റലിയിലെ യൂക്കുന്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
മര്‍ക്കോസ് 8 : 34
കര്‍ത്താവേ, എന്റെ ഭോഷത്തംഅവിടുന്നറിയുന്നു;
എന്റെ തെറ്റുകള്‍ അങ്ങയില്‍നിന്നുമറഞ്ഞിരിക്കുന്നില്ല.
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയില്‍ പ്രത്യാശവയ്‌ക്കുന്നവര്‍ഞാന്‍ മൂലം ലജ്‌ജിക്കാനിടയാക്കരുതേ!
ഇസ്രായേലിന്റെ ദൈവമേ,
അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലംഅപമാനിതരാകാന്‍ സമ്മതിക്കരുതേ!
അങ്ങയെപ്രതിയാണു ഞാന്‍ നിന്‌ദനം സഹിച്ചതും
ലജ്‌ജ എന്റെ മുഖത്തെ ആവരണംചെയ്‌തതും.
സങ്കീര്‍ത്തനങ്ങള്‍ 69 : 5-7
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. 🕯️
📖 ദാനിയേല്‍ 10 : 12 📖
ജലിക്കുന്ന അഗ്നിനാളംപോലെ പ്രകാശവും ചൂടും പകർന്ന് എന്നും ദിവ്യകാരുണ്യനാഥൻ്റെ സ്നേഹദൂതനായിരിക്കുക………✍️
വി. പീറ്റർ എയ്മർഡ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
മകനേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്‍പനകള്‍ ലംഘിക്കുകയോ അരുത്.
തോബിത് 4 : 5
ജീവിതകാലം മുഴുവന്‍ നിന്റെ പ്രവൃത്തികള്‍ നീതിനിഷ്‌ഠമായിരിക്കട്ടെ; അനീതി പ്രവര്‍ത്തിക്കരുത്.
തോബിത് 4 : 6
നിന്റെ പ്രവൃത്തികള്‍ സത്യനിഷ്‌ഠമായിരുന്നാല്‍, എല്ലാ ചെയ്‌തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്‌ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല.
തോബിത് 4 : 7
സമ്പത്തേറുമ്പോള്‍ അത നുസരിച്ചു ദാനം ചെയ്യുക. കുറ ച്ചേഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്ക രുത്.
തോബിത് 4 : 8
ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്‌ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്.
തോബിത് 4 : 9
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം
ഇരുപത്തി അഞ്ചാം തീയതി
ജപം
എത്രയും മാധുര്യമുള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തില്‍ സങ്കടപ്പെടുന്ന ആത്മാക്കളുടെ കൂടെ വീണ്ടു രക്ഷിക്കുന്നതിനാണല്ലോ അങ്ങ് മനുഷ്യനായി പിറന്ന് അവാച്യമായ പീഡകളൊക്കെയും അനുഭവിച്ചു കഠോരമരണം പ്രാപിച്ചത്. അതിനാല്‍ ഈ ആത്മാക്കളുടെ നിലവിളിയെ കേട്ടരുളേണമേ. അവര്‍ ചിന്തുന്ന കണ്ണുനീരുകളെ തൃക്കണ്‍ പാര്‍ക്കുകയും അങ്ങേ തിരുമരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവര്‍ തീര്‍ക്കേണ്ട പരിഹാരക്കടത്തില്‍ നിന്നു അവര്‍ക്കു മോചനം നല്‍കുകയും ചെയ്യണമേ. കരുണ നിറഞ്ഞ ഈശോയെ, അങ്ങേ തിരുരക്തം ആത്മാക്കളുടെമേല്‍ വീഴ്ത്തി അവരുടെ ഘോരമായ വേദനകളെ മായിക്കുകയും ചെയ്യേണമേ. ആമേന്‍
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.
സൂചന
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
സുകൃതജപം
മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.
സല്‍ക്രിയ
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു യാചകന് വസ്ത്രം നല്‍കുക.

Leave a comment