December 2 വിശുദ്ധ ബിബിയാന

⚜️⚜️⚜️ December 0️⃣2️⃣⚜️⚜️⚜️
വിശുദ്ധ ബിബിയാന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു.

ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. ന്യായാധിപന്‍ വിശുദ്ധ ബിബിയാനയെ ഫുഫിനാ എന്ന സ്ത്രീക്ക് കൈമാറി.

ഈ സ്ത്രീ തന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനേതുടര്‍ന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കള്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി അവളുടെ മൃതദേഹം വെളിമ്പ്രദേശത്തു വലിച്ചെറിഞ്ഞു. എന്നാല്‍ ഒരു നായപോലും വിശുദ്ധയുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്തില്ല.

രണ്ടു ദിവസത്തിന് ശേഷം ജോണ്‍ എന്ന് പേരായ ഒരു പുരോഹിതന്‍ രാത്രിയില്‍ അവളുടെ മൃതശരീരം മറവു ചെയ്തു. റോമില്‍ പ്രത്യേകമായി ആദരിക്കപ്പെടുന്ന കന്യകമാരായ മൂന്ന് രക്തസാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ബിബിയാന. വിശുദ്ധ സെസീലിയായും വിശുദ്ധ ആഗ്നസുമാണ് മറ്റ് രണ്ടുപേര്‍.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഇറ്റലിയിലെ ക്രോമാസിയൂസ്
  2. റോമാക്കാരായ എവുസെബിയൂസ്, മര്‍സെല്ലൂസ്, ഹിപ്പൊളിത്തൂസ്, മാക്സിമൂസ്
  3. റോമാക്കാരായ അഡ്രിയാ, പൗളിനാ, നെയോണ്‍, മേരി മര്‍ത്താനാ, ഔഗ്രേലിയാ
  4. ഇറ്റലിയിലെ എവാസിയൂസ്
  5. എദേസാ ബിഷപ്പായിരുന്ന നോണ്ണൂസ്,
  6. റോമാക്കാരായ പൊ‍ണ്‍ഷിയനും കൂട്ടരും
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ഡിസംബർ 2

  പ്രാർത്ഥന

എൻ്റെ ഈശോയെ,ഞങ്ങൾക്ക് പല ആഗ്രഹങ്ങലും സ്വപനങ്ങളും ഉണ്ട്.പലപ്പോഴയും നീ പാലിക്കുന്ന മൗനം ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നുമുണ്ട്. പക്ഷെ ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് നിൻറെ മൗനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിൻറെ കാൽവരി യാത്ര പോലും ദൈവഹിതം നിറവേറ്റാൻ വേണ്ടിയാണല്ലോ.ഓ ഈശോയേ, ഞങ്ങളുടെ ജീവിതത്തിലെ സഹന നിമിഷത്തിൽ നീ കുട്ടായിരിക്കേണമേ.

അനുദിന വചനം
ലൂക്ക 21: 7-9. ഈശോയുടെ നാമത്തെ പ്രീതിയുണ്ടാകുന്ന പ്രീതികൂലകളിലും തകരാതെ അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും.

സുകൃതജപം

എൻ്റെ ഈശോയേ, എൻ്റെ സഹന നിമിഷങ്ങളിൽ നീ കുട്ടായിരിക്കണമേ.

നിയോഗം

കാലാവസ്ഥ

സൽപ്രവർത്തി
കാലാവസ്ഥ വ്യതിയാനം മൂലം വേദനിക്കുന്ന എല്ലാവർക്കും വേണ്ടി 1 വിശ്വാസപ്രമാണം ചൊല്ലി കാഴ്ചവെക്കാം.

Advertisements

ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
റോമാ 8 : 13

ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്‌.
റോമാ 8 : 14

നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്‌.
റോമാ 8 : 15

നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ഈ ആത്‌മാവു നമ്മുടെ ആത്‌മാവിനോട്‌ ചേര്‍ന്ന്‌ സാക്‌ഷ്യം നല്‍കുന്നു.
റോമാ 8 : 16

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.
റോമാ 8 : 17

Advertisements

നമുക്ക്‌ ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല. അതുപോലെ, നാം പലരാണെങ്കിലും ക്രിസ്‌തുവില്‍ ഏകശരീരമാണ്‌. എല്ലാവരും പരസ്‌പരം ബന്‌ധപ്പെട്ട അവയവങ്ങളുമാണ്‌.
റോമാ 12 : 4 – 5

ദൈവമേ, എന്നില്‍നിന്ന്‌ അകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
എന്നെ കുറ്റം പറയുന്നവര്‍ ലജ്‌ജിക്കുകയും സംഹരിക്കപ്പെടുകയും ചെയ്യട്ടെ!
എന്നെ ദ്രോഹിക്കാന്‍ നോക്കുന്നവരെനിന്‌ദനവും ലജ്‌ജയും മൂടട്ടെ.
ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും,
അങ്ങയെ മേല്‍ക്കുമേല്‍പുകഴ്‌ത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 71 : 12-14

ഞാന്‍ പലര്‍ക്കും ഭീതിജനകമായഅടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണ്‌ എന്റെ സുശക്‌തമായ സങ്കേതം.
എന്റെ അധരങ്ങള്‍ സദാ അങ്ങയെസ്‌തുതിക്കുന്നു;
അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ!
ബലം ക്‌ഷയിക്കുമ്പോള്‍ എന്നെഉപേക്‌ഷിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 71 : 7-9

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. 🕯️
📖 മത്തായി 5 : 16 📖
വിശുദ്ധ കുർബ്ബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതിൽ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല……………. ✍️
ഫൊളീഞ്ഞോയിലെ വി. ആഞ്ചല 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment