December 4 വിശുദ്ധ ജോണ്‍ ഡമസീൻ

⚜️⚜️⚜️ December 0️⃣4️⃣⚜️⚜️⚜️
വിശുദ്ധ ജോണ്‍ ഡമസീൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി കൊണ്ടുവന്ന കൊസ്മാസ്‌ എന്ന സന്യാസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു.

അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും, സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു.

ഈ ആശ്രമത്തില്‍ അദ്ദേഹം ഗ്രന്ഥരചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസ്സൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍, വിശുദ്ധ ജോണ്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഈ പഴയ ആചാരം കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു.

ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നിരുന്നാലും കുറെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി വിനിയോഗിക്കുകയും ചെയ്തു. ‘ബുദ്ധിയുടെ ധാര’ (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.

ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവശാസ്ത്രജ്ഞരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാന്നുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഈ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. മാന്‍സ് മഠത്തിലെ ആബട്ട് ആയ അഡാ
  2. കൊളോണിലെ അന്നോണ്‍
  3. നിക്കോമേഡിയായിലെ ബാര്‍ബരാ
  4. ഉബെര്‍ട്ടിയിലെ ബെര്‍ണാര്‍ഡ്
  5. ബുര്‍ജെസിലെ ബെര്‍ടൊവാറാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ദൈവമേ, എന്നില്‍നിന്ന്‌ അകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
എന്നെ കുറ്റം പറയുന്നവര്‍ ലജ്‌ജിക്കുകയും സംഹരിക്കപ്പെടുകയും ചെയ്യട്ടെ!
എന്നെ ദ്രോഹിക്കാന്‍ നോക്കുന്നവരെനിന്‌ദനവും ലജ്‌ജയും മൂടട്ടെ.
ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും,
അങ്ങയെ മേല്‍ക്കുമേല്‍പുകഴ്‌ത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 71 : 12-14

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്‌ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന്‌ അപ്രാപ്യമാണ്‌.
ദൈവമായ കര്‍ത്താവിന്റെ ശക്‌തമായപ്രവൃത്തികളുടെ സാക്‌ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങയുടെമാത്രംനീതിയെ പ്രകീര്‍ത്തിക്കും.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ്‌ പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെഅദ്‌ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 71 : 15-17

ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
1 കോറിന്തോസ്‌ 9 : 16

നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!
ഗലാത്തിയാ 5 : 26

Advertisements

ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു.ദൈവകൃപ നിറഞ്ഞവളേ!സ്വസ്‌തി,കര്‍ത്താവ്‌ നിന്നോടുകൂടെ!
ലൂക്കാ 01:28

അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം..അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
മത്തായി 9 : 35,10,1,6-8

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
ജറെമിയാ 29 : 11

ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്‌.
റോമാ 8 : 14

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്‌ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന്‌ ഞാന്‍ അവരുടെ അധരങ്ങളെ ശുദ്‌ധീകരിക്കും. 🕯️
📖 സെഫാനിയാ 3 : 9 📖


ക്രെസ്തവ ജീവിതത്തിൻ്റെ ഉറവിടവും കൊടുമുടിയുമാണ് വി.കുർബാന…..✍️
വി. ജോൺ പോൾ രണ്ടാമൻ പാപ്പ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌.
യാക്കോബ്‌ 3 : 14

ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌.
യാക്കോബ്‌ 3 : 15

എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്‌.
യാക്കോബ്‌ 3 : 16

എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്‌ഞാനം ഒന്നാമത്‌ ശുദ്‌ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളള തും കാരുണ്യവും സത്‌ഫലങ്ങളും നിറഞ്ഞതും ആണ്‌. അത്‌ അനിശ്‌ചിതമോ ആത്‌മാര്‍ ഥതയില്ലാത്തതോ അല്ല.
യാക്കോബ്‌ 3 : 17

സമാധാനസ്ര ഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.
യാക്കോബ്‌ 3 : 18

Advertisements

യോഹന്നാന്റെ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്‌ യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌?
യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക്‌ ഉപവസിക്കാനാവില്ല.
മണവാളന്‍ അവരില്‍നിന്ന്‌ അകറ്റപ്പെടുന്ന കാലം വരും; അന്ന്‌ അവര്‍ ഉപവസിക്കും.
ആരും പഴയ വസ്‌ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്‌ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.
മര്‍ക്കോസ്‌ 2 : 18-22

Advertisements

ഒരു സാബത്തുദിവസം അവന്‍ വിള ഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്‍മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി.
ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്‌ധമായത്‌ അവര്‍ ചെയ്യുന്നത്‌ എന്തുകൊണ്ട്‌?
അവന്‍ ചോദിച്ചു: ദാവീദും അ നുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്‌തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ്‌ ദേവാലയത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്‌ഷിക്കാന്‍ അ നുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്‌തില്ലേ?
അവന്‍ അവരോടു പറഞ്ഞു: സാബത്ത്‌ മനുഷ്യനുവേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌.
മര്‍ക്കോസ്‌ 2 : 23-28

Advertisements

യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്‌, അവന്റെ അടുത്തെത്തി.
ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്‌, അവന്‍ ശിഷ്യന്‍മാരോട്‌ ഒരു വള്ളം ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു.
എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്‌പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
അശുദ്‌ധാത്‌മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്‌, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചുപറഞ്ഞു.
തന്നെ വെളിപ്പെടുത്തരുതെന്ന്‌ അവന്‍ അവയ്‌ക്കു കര്‍ശനമായ താക്കീതു നല്‍കി.
മര്‍ക്കോസ്‌ 3 : 7-12

Advertisements

അനന്തരം അവന്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്‌ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല.
അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്‌, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ കേട്ടിരുന്നു.
ജറുസലെമില്‍നിന്നു വന്ന നിയമജ്‌ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ്‌ അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്‌.
അവന്‍ അവരെ അടുത്തു വിളിച്ച്‌, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന്‌ എങ്ങനെയാണ്‌ സാത്താനെ പുറത്താക്കാന്‍ കഴിയുക?
അന്തശ്‌ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല.
അന്തശ്‌ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല.
സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്‌താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത്‌ അവന്റെ അവസാനമായിരിക്കും.
ശക്‌തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്‌ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്‌ഷമിക്കപ്പെടും.
എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന്‌ ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന്‌ ഉത്തരവാദിയാകും.
അവന്‍ ഇങ്ങനെ പറഞ്ഞത്‌, തനിക്ക്‌ അശുദ്‌ധാത്‌മാവുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞതിനാലാണ്‌.
മര്‍ക്കോസ്‌ 3 : 20-30

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment