തിരുപ്പിറവിക്കായി ഒരുങ്ങാം: December 8

ഡിസംബർ 8

പ്രാർത്ഥന

ഓ ഈശോയെ, ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണല്ലോ പുരുഷനും സ്ത്രീയും. ഈ മനോഹരമായ സൃഷ്ടി ഒരുമിക്കുമ്പോൾ അതിലും മനോഹരമായ ഒന്ന് രൂപം കൊള്ളുന്നു, “കുടുബം”. നിൻറെ പരസ്യ ജീവിതത്തിനു മുൻപ് നിന്നെ ഒരുക്കാൻ ദൈവം നിശ്ചയിച്ച ഗുരുകുലമായിരുന്നു പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും. യേശു ഭൂമിയെ സ്വർഗമാക്കാൻ പഠിച്ചത് ആ ഗുരുകുലത്തിൽ നിന്നായിരുന്നു. കർത്താവായ ദൈവമേ, എൻ്റെ കുടുബത്തിൽ നിൻറെ കരസ്പർശം ഉണ്ടാവണേ.

അനുദിന വചനം

മത്താ 9: 35-38 ആയിരിക്കുന്ന ഇടങ്ങളിൽ സ്വർഗ്ഗരാജ്യത്തിന്റെ വേലക്കാരാകാൻ തമ്പുരാൻ ക്ഷണിക്കുന്നു.

സുകൃത ജപം

ഓ ഈശോയെ, എൻ്റെ കുടുബത്തിൽ നീ വന്നു വസിക്കണമേ.

നിയോഗം

കുടുബം

സൽപ്രവർത്തി

നമ്മുടെ അപ്പച്ചനും അമ്മിച്ചിക്കും ഒരു സ്നേഹ ചുബനം നൽകാം.

Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading