Our Lady of Loreto / Saturday of the 2nd week of Advent

🌹 🔥 🌹 🔥 🌹 🔥 🌹

10 Dec 2022

Our Lady of Loreto 
or Saturday of the 2nd week of Advent

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാലാഖയുടെ സന്ദേശത്താല്‍,
അങ്ങേ വചനം, പരിശുദ്ധ കന്യകമറിയത്തിന്റെ ഉദരത്തില്‍
മാംസം ധരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.
പരിശുദ്ധമറിയം യഥാര്‍ഥത്തില്‍
ദൈവമാതാവാണെന്ന വിശ്വാസത്തോടെ
അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങള്‍,
അങ്ങേ സന്നിധിയില്‍,
ആ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ തുണയ്ക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, പിതാക്കന്മാര്‍ക്കു നല്കിയ വാഗ്ദാനം പൂര്‍ത്തീകരിച്ചുകൊണ്ട്,
പരിശുദ്ധ കന്യകമറിയത്തെ രക്ഷകന്റെ അമ്മയാകാന്‍
അങ്ങ് തിരഞ്ഞെടുത്തുവല്ലോ.
ഈ അമ്മയുടെ എളിമ അങ്ങേക്ക് പ്രീതികരവും
അനുസരണം ഞങ്ങള്‍ക്ക് ഉപകാരപ്രദവുമായി തീര്‍ന്നു.
പരിശുദ്ധ മറിയത്തിന്റെ മാതൃക പിഞ്ചെല്ലാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 48:1-4,9-12
അഗ്നിയുടെ ചുഴലിക്കാറ്റിലാണ് ഏലിയ സംവഹിക്കപ്പെട്ടത്.

പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു;
അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി;
അവന്റെ തീക്ഷ്ണതയില്‍ അവരുടെ എണ്ണം ചുരുങ്ങി.
കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശ വാതിലുകള്‍ അടച്ചു.
മൂന്നു പ്രാവശ്യം അഗ്നിയിറക്കി.

ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍!
അത്തരം പ്രവൃത്തികളുടെ പേരില്‍
അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തില്‍
അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ്
അതിനെ തണുപ്പിക്കുന്നതിനും
പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും
അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ
പുനഃസ്ഥാപിക്കുന്നതിനും വേണ്ടി
നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരും അനുഗൃഹീതര്‍;
അവര്‍ ജീവിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 80:1-2,14-15,17-18

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

ഇസ്രായേലിന്റെ ഇടയനേ,
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!
സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട
ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

എന്നാല്‍, അങ്ങേ കരം അങ്ങേ
വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍,
അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ
മനുഷ്യപുത്രന്റെ മേല്‍ ഉണ്ടായിരിക്കട്ടെ.
അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന്
ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ!
ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നേരെയാക്കുവിൻ. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.

അല്ലേലൂയ!

സുവിശേഷം

മത്താ 17:10-13
ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല.

മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍ നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. സ്‌നാപകയോഹന്നാനെ പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ സ്വീകരിക്കുകയും
അങ്ങേ ശക്തിയാല്‍ അവ
രക്ഷാകരമായ കൂദാശയായി രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ.
ഈ കൂദാശയിലാണല്ലോ
പിതാക്കന്മാരുടെ ബലികളുടെ പ്രതിരൂപങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട്,
നിത്യകന്യകയില്‍നിന്ന് അവര്‍ണനീയമാംവിധം ജന്മമെടുത്ത
അങ്ങേ പുത്രന്‍ യേശുക്രിസ്തു,
യഥാര്‍ഥ കുഞ്ഞാടായി അര്‍പ്പിക്കപ്പെടുന്നത്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ഏശ 7:14

ഇതാ, കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും;
അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍
ഞങ്ങളില്‍ അങ്ങേ കാരുണ്യം സദാ പ്രകടമാക്കട്ടെ.
അങ്ങേ പുത്രന്റെ മാതാവിന്റെ സ്മരണ
വിശ്വസ്തമനസ്സോടെ ആഘോഷിക്കുന്ന ഞങ്ങള്‍,
അവിടത്തെ മനുഷ്യാവതാരത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s