December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ

⚜️⚜️⚜️ December 1️⃣2️⃣⚜️⚜️⚜️
വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്‌. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്‌, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത്‌ അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ കഴിയും. വിശുദ്ധയെ കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിന്റെ പ്രശംസാ ഗ്രന്ഥങ്ങളില്‍ ബൗര്‍ബില്ലിയില്‍ വിശുദ്ധയുടെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.

1601-ലെ ഒരു വെടിവെപ്പില്‍, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സില്‍ വിധവയാക്കികൊണ്ട് ബാരോണ്‍ ഡെ ചാന്റല്‍ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകര്‍ന്ന വിശുദ്ധ കന്യകാവൃതം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാര്‍ത്ഥനകളിലും അവള്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. തന്റെ മക്കളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി വിശുദ്ധ മോന്തെലോണിലുള്ള അവളുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പക്കല്‍ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കര്‍ക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാല്‍ നയിക്കപ്പെടുന്നവനായിരുന്നു. എന്നാല്‍ അവള്‍ അത് വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വര്‍ഷത്തോളം സഹിച്ചു. അവസാനം അവളുടെ നന്മ ആ വൃദ്ധന്റെയും ദാസിയുടെയും ദുഷ്ടലാക്കിനുമേല്‍ വിജയം നേടി.

1604-ലെ നോമ്പ് കാലത്ത് അവള്‍ ദിജോണില്‍ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദര്‍ശനം നടത്തി. അവിടെ വെച്ച് അവള്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ താന്‍ ദര്‍ശനത്തില്‍ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവള്‍ക്ക്‌ മനസ്സിലാവുകയും അദ്ദേഹത്തെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു വിശുദ്ധരും തമ്മില്‍ നടത്തിയ എഴുത്തുകളില്‍ നല്ലൊരു ഭാഗം ഇപ്പോള്‍ ലഭ്യമല്ല. പരിശുദ്ധനായ ഈ മെത്രാന്റെ മരണത്തോടെ വിശുദ്ധ അതെല്ലാം നശിപ്പിച്ചു കളഞ്ഞു. തന്റെ 14 വയസായ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോര്‍ജസിലെ മെത്രാപ്പോലീത്തയുടെ പക്കല്‍ സുരക്ഷിതമായപ്പോള്‍ വിശുദ്ധ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക്‌ പോയി.

അവിടെ വിശുദ്ധ വിസിറ്റേഷന്‍ എന്ന സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. തന്റെ ശേഷിച്ച രണ്ടു പെണ്മക്കളെയും വിശുദ്ധ തന്റെ കൂടെ കൂട്ടിയിരുന്നു. മൂത്തവള്‍ സമീപകാലത്ത് വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ സഹോദരനായ തോറന്‍സിലെ ബാരോണിനെ വിവാഹം ചെയ്തു. അമ്മയുടെ ആത്മീയ ജീവിതത്തിനുള്ള തീരുമാനത്തില്‍ ദുഖിതനായ വിശുദ്ധയുടെ വീണ്ടുവിചാരമില്ലാത്ത മകനായ സെല്‍സെ-ബെനിഗ്നെ വിശുദ്ധയെ പോകുവാന്‍ അനുവദിക്കാതെ വാതില്‍പ്പടിയില്‍ കുറുകെ കിടന്നുകൊണ്ട് കരഞ്ഞു. ഇതു കണ്ട് നിന്ന ബെനിഗ്നെയുടെ ഗുരുവായ പുരോഹിതന്‍ വിശുദ്ധയോടു തന്റെ മകന്റെ കണ്ണുനീര്‍ തന്റെ തീരുമാനത്തെ ഇളക്കുമോ? എന്ന് ചോദിച്ചു “ഇല്ല, ഒരിക്കലും ഇല്ല.” “പക്ഷെ ഞാന്‍ ഒരമ്മയും കൂടിയാണ്” എന്ന് മറുപടി കൊടുത്തുകൊണ്ട് വിശുദ്ധ തന്റെ ദൈവഹിതം നിറവേറ്റുവാനായി മകനെ മറികടന്നു പോയി.

1610-ജൂണ്‍ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം ‘വിസിറ്റേഷന്‍’ സന്യാസിനീ സഭ നിലവില്‍ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. നമ്മുടെ ഹിതവും ദൈവ ഹിതവും ഐക്യപ്പെടുത്തി കൊണ്ട് താന്‍ വിഭാവനം ചെയ്ത ഈ സന്യാസ ജീവിത രീതി യാഥാര്‍ത്ഥ്യമായി കാണുവാന്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് അതിയായി ആഗ്രഹിച്ചിരുന്നു.

1622-ല്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് മരണമടഞ്ഞപ്പോള്‍ ഈ സഭക്ക്‌ ഏതാണ്ട് 13 മഠങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് മരിക്കുന്ന സമയം ആശ്രമങ്ങളുടെ എണ്ണം 86 ഉം വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയം 164 മായിരുന്നു.

വിശുദ്ധയുടെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാര്‍ന്ന നന്മ പ്രവര്‍ത്തികളുമായി ആശ്രമത്തില്‍ തന്നെയായിരുന്നു. കാരുണ്യത്താല്‍ ഉത്തേജിപ്പിക്കപ്പെട്ടതും പരിത്യാഗത്തിന്റേതായ മനോഭാവവുമാണ് വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസില്‍ മുന്നിട്ട് നിന്നിരുന്നതെങ്കില്‍ വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസിലാകട്ടെ അടിയുറച്ചതും പതറാത്തതുമായ മനോബലവുമായിരുന്നു പ്രബലമായിരുന്നത്. വിശുദ്ധ ഒരിക്കലും തന്റെ പെണ്‍ മക്കള്‍ മാനുഷിക ദൗര്‍ബ്ബല്ല്യങ്ങള്‍ക്ക് വഴിപ്പെടരുതെന്ന്‍ ആഗ്രഹിച്ചിരുന്നു. പരീക്ഷണങ്ങള്‍ വിശുദ്ധയുടെ ജീവിതത്തില്‍ നിരന്തരം ഉണ്ടായികൊണ്ടിരുന്നു, എന്നിരുന്നാലും വിശുദ്ധ അതെല്ലാം ധൈര്യപൂര്‍വ്വം നേരിട്ടു.

എന്നിരുന്നാലും വിശുദ്ധ ഒരു ലോല ഹൃദയ ആയിരുന്നു. 1627-ലെ റെ എന്ന ദ്വീപിലെ യുദ്ധത്തില്‍ തന്റെ മകന്‍ മരിക്കുകയാണെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം വേണം മരിക്കണമെന്നാണ് വിശുദ്ധ പ്രാര്‍ത്ഥിച്ചിരുന്നത്. സെല്‍സെ ബെനിഗ്നെ മാര്‍ക്വിസ്‌ ഡി സെവിഗ്നെ എന്ന പേരായ വളരെ പ്രസിദ്ധയായ ഒരു മകളെ അവശേഷിപ്പിച്ചിട്ടാണ് മകന്‍ പോയത്‌. കുടുംബ പ്രശ്നങ്ങളെന്ന കുരിശുകളും വിശുദ്ധക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് തന്റെ ജീവിതത്തിന്റെ അവസാന ഒമ്പത്‌ വര്‍ഷങ്ങള്‍ വളരെയേറെ യാതനകള്‍ വിശുദ്ധക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വിശുദ്ധയുടെ മരണത്തിനു മൂന്ന് മാസം മുന്‍പ്‌ വരെ ഇത് തുടര്‍ന്നു.

വിശുദ്ധയുടെ ദിവ്യത്വത്തിന്റെ കീര്‍ത്തി പരക്കെ വ്യാപിച്ചു. രാജ്ഞിമാരും, രാജകുമാരന്മാരും, രാജകുമാരിമാരും വിശുദ്ധയെ കാണുവാനായി ആശ്രമത്തിലെ സ്വീകരണമുറിയില്‍ തടിച്ചു കൂടി. എവിടെയൊക്കെ വിശുദ്ധ മഠങ്ങളുടെ സ്ഥാപനത്തിന് പോകുന്നുവോ അവിടെയെല്ലാം ആളുകള്‍ വിശുദ്ധക്ക് ജയഘോഷങ്ങള്‍ മുഴക്കി, ഇതു കാണുമ്പോള്‍ വിശുദ്ധ ഇപ്രകാരം പറയുമായിരുന്നു “ഈ ജനങ്ങള്‍ക്ക്‌ എന്നെ അറിയില്ല, അവര്‍ ആശയകുഴപ്പത്തിലായിരിക്കുകയാണ്. അവര്‍ക്ക്‌ തെറ്റുപറ്റിയിരിക്കുന്നു.” വിശുദ്ധയുടെ മൃതദേഹം അന്നെസിയിലെ വിസിറ്റേഷന്‍ ആശ്രമത്തിലെ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1751-ല്‍ വിശുദ്ധപദവിക്കായി നാമകരണം ചെയ്യപ്പെടുകയും, 1767-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആഗസ്റ്റ്‌ 21 വിശുദ്ധയുടെ നാമഹേതു തിരുന്നാളായി അംഗീകരിച്ചു.

അനുകരിക്കാനാവാത്ത വിധം മനോഹരമായാണ് വിശുദ്ധയുടെ ജീവചരിത്രം വിശുദ്ധയുടെ സെക്രട്ടറിയായ ബൌഗാദിലെ മോണ്‍സിഞ്ഞോര്‍ ആയിരുന്ന മദര്‍ ചൌഗി എഴുതിയത്‌. അവരുടെ മരണത്തിന് ശേഷം 1863-ല്‍ ലാവലിലെ മെത്രാന്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. “Histoire de Sainte Chantal” എന്ന ഈ ഗ്രന്ഥത്തിന് അതര്‍ഹിക്കുന്ന പോലെ അഭൂതപൂര്‍വ്വമായ വിജയമാണ് ഉണ്ടായത്‌.

വിശുദ്ധയുടെ രചനകള്‍ നല്ല ഒരു മതജീവിതത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നവയായിരുന്നു. ധാരാളം ചെറിയ രചനകളും വിശുദ്ധ നടത്തിയിരുന്നു. ഇതില്‍ എടുത്ത്‌ പറയാവുന്നത് “Deposition for the Process of Beatification of St. Francis de Sales” എന്നതായിരുന്നു, ഇവക്ക് പുറമേ ധാരാളം അമൂല്യമായ എഴുത്തുകളും. ഊര്‍ജ്ജസ്വലമായ ഈ രചനകളില്‍ നിന്നു തന്നെ വിശുദ്ധയുടെ ജീവിത ഗുണങ്ങളുടെ ഒരു സംഗ്രഹം ദര്‍ശിക്കാനാവും.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. പോയിറ്റേഴ്സിലെ അബ്രാ
  2. അലക്സാണ്ട്രിയായിലെ അലക്സാണ്ടറും എപ്പിമാക്കസ്സും
  3. അലക്സാണ്ട്രിയന്‍ വനിതകളായ അമ്മോണാരിയ, മെര്‍ക്കുറിയാ, ഡിയോനെഷ്യാ, വീണ്ടുംഅമ്മോണാരിയ
  4. അയര്‍ലന്‍ഡിലെ ഗ്ലെന്‍റലൂഫിലെ കോള്‍മന്‍
  5. കൊളുമ്പാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ്‌ അവിടുത്തെ
കാരുണ്യവും.🕯️
📖 പ്രഭാഷകന്‍ 2 : 18 📖


ആഗ്രഹിക്കുന്നവർക്ക് അനുദിനം നൽകുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം…….✍️
വി. ഇഗ്നേഷ്യസ് ലയോള 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27

ഞങ്ങളുടെ പരിചയായ ദൈവമേ,അങ്ങയുടെ അഭിഷിക്‌തനെകടാക്‌ഷിക്കണമേ!
അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌;
ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവുസൂര്യനും പരിചയുമാണ്‌;
അവിടുന്നു കൃപയും ബഹുമതിയുംനല്‍കുന്നു;
പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്‌ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 84 : 9-12

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment