Christmas Ravananja Neram… Lyrics

ക്രിസ്ത്മസ് രാവണഞ്ഞ നേരം…

Advertisements

ക്രിസ്ത്മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ… (2)

ക്രിസ്ത്മസ് രാവണഞ്ഞനേരം…

ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍
നിന്‍ സോദരനിലീശനേ കണ്ടുവോ… കണ്ടുവോ
മനുഷ്യരന്യരായകലുവാന്‍… മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ..

വാനില്‍ വരവേല്‍പ്പിന്‍…

ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍… ചേരുവിന്‍
നീ തേടിവന്ന ശാന്തതയും നേടുവിന്‍… നേടുവിന്‍
മതവികാരത്തിലുപരിയായ്… മനുജരല്ലാരുമുണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ…
ലല്ലലാ.. ലല്ലല്ല.. ലല്ലാ…

വാനില്‍ വരവേല്‍പ്പിന്‍…

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment