ക്രിസ്ത്മസ് രാവണഞ്ഞ നേരം…
ക്രിസ്ത്മസ് രാവണഞ്ഞ നേരം
പുല്കൂട്ടില് പ്രഭാതമായി
ദൈവത്തിന് സുതന് പിറന്നു
ലോകത്തിന് പ്രതീക്ഷയായി
വാനില്‍ വരവേല്പ്പിന് ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന് മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന് നല്കുന്നിതാ… (2)
ക്രിസ്ത്മസ് രാവണഞ്ഞനേരം…
ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍
നിന് സോദരനിലീശനേ കണ്ടുവോ… കണ്ടുവോ
മനുഷ്യരന്യരായകലുവാന്‍… മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ..
വാനില്‍ വരവേല്പ്പിന്…
ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍… ചേരുവിന്‍
നീ തേടിവന്ന ശാന്തതയും നേടുവിന്‍… നേടുവിന്‍
മതവികാരത്തിലുപരിയായ്… മനുജരല്ലാരുമുണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ…
ലല്ലലാ.. ലല്ലല്ല.. ലല്ലാ…
വാനില്‍ വരവേല്പ്പിന്…