January 20 വിശുദ്ധ ഫാബിയാന്‍ പാപ്പ

⚜️⚜️⚜️ January 2️⃣0️⃣⚜️⚜️⚜️
വിശുദ്ധ ഫാബിയാന്‍ പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക്‌ നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ്‌ ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.

കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപണികള്‍ ചെയ്യുവാനും, അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്റെ കീഴില്‍ സഭക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.

ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ കല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇത് മൂലം സഭക്ക്‌ നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. അന്ന് ക്രിസ്തുവിനെ പ്രതി മരണം ഏറ്റു വാങ്ങിയവരില്‍ ആദ്യത്തെ രക്തസാക്ഷി പാപ്പയായ വിശുദ്ധ ഫാബിയാനാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അയര്‍ലണ്ടിലെ ഫെയിഗിന്‍
  2. അയര്‍ലണ്ടിലെ മൊളാഗാ
  3. റോമിലെ സെസനാ ബിഷപ്പായ മൌറൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.
യോഹന്നാന്‍ 6 : 26

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
യോഹന്നാന്‍ 6 : 27

അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
യോഹന്നാന്‍ 6 : 28

യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക.
യോഹന്നാന്‍ 6 : 29

Advertisements

എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
1 തിമോത്തേയോസ്‌ 2 : 4

കര്‍ത്താവിന്റെ ഭക്‌തരേ, കര്‍ത്താവില്‍ആശ്രയിക്കുവിന്‍; അവിടുന്നാണുനിങ്ങളുടെ സഹായവും പരിചയും.
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;
അവിടുന്ന്‌ ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
കര്‍ത്താവിന്റെ ഭക്‌തന്‍മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന്‌ അനുഗ്രഹിക്കും.
സങ്കീര്‍ത്തനങ്ങള്‍ 115 : 11-13

മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 139 : 5

മണവാളന്‍ തന്റെ മണവറയും,മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!
ജോയേല്‍ 02:16(b)

കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ
സ്‌തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ
സ്‌തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്‌ത്തപ്പെടട്ടെ!
ഉദയം മുതല്‍ അസ്‌തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്‌ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 113 : 1-4

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment