ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
Advertisements
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരിൽ താണു വീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
(ആരാധിച്ചീടാം…)
യേശു നാഥാ ഒരു ശിശുവായ്
എന്നെ നിൻ്റെ മുൻപിൽ നൽകീടുന്നെ
എൻ പാപമേതും മായിച്ചു നീ
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൽ നീ വന്നേരമെൻ
കണ്ണീരു വേഗം ആനന്ദമായ് (2)
(ആരാധിച്ചീടാം…)
സ്നേഹ നാഥാ ഒരു ബലിയായ്
ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ
എൻ്റെതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായി എന്നെ സ്വീകരിക്കു
അവകാശിയും അധിനാഥനും
നീ മാത്രമേശു മിശിഹായെ (2)
(ആരാധിച്ചീടാം…)
Advertisements

Leave a comment