ആരാധനയ്ക്കേറ്റം യോഗ്യനായവനേ
ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ (2)
അങ്ങേ സന്നിധിയിൽ അർപ്പിക്കുന്നീ കാഴ്ചകൾ (2)
അവിരാമം ഞങ്ങൾ പാടാം,
ആരാധന, ആരാധന നാഥാ ആരാധനാ (2)
ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ
ഈശോയെ നിൻ ദിവ്യരൂപം (2)
ഈ കൊച്ചുജീവിതമേകുന്നു ഞാൻ
ഈ ബലിവേദിയിലെന്നും (2)
അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ (2)
ഈ നിമിഷം നിനക്കേകിടാനായ്
എൻ കൈയിലില്ലൊന്നും നാഥാ (2)
പാപവുമെന്നുടെ ദുഃങ്ങളും
തിരുമുന്നിലേകുന്നു നാഥാ (2)
അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ (2)
ആരാധനയ്ക്കേറ്റം…