നന്മ നേരും അമ്മ…
നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി, മേരി ലോകമാതാ.
മാതാവേ, മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
ആശാപുരം നീയേ ആശ്രയ താരം നീയേ
പാരിൽ തായ നീയേ മേരി ലോകമാതാ.
നന്മ നേരും…
പാവങ്ങൾ പൈതങ്ങൾ പാദം പുൽകി നിൽപ്പൂ
സ്നേഹത്തിന്റെ കണ്ണീരാൽ പൂക്കൾ തൂകി നിൽപ്പൂ
കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ.
നന്മ നേരും…