Samudra Tharame Mary Mathe… Lyrics

സമുദ്ര താരമേ മേരി മാതേ

സമുദ്ര താരമേ മേരി മാതേ
സ്വർഗ്ഗ തീരമേ മേരിമാതേ
ത്യാഗരൂപമേ മേരിമാതേ
സ്നേഹദീപമേ മേരിമാതേ

നിൻ സഹനം സുരലോകം
സ്തുതിയോടെ ഓർക്കുന്നു
നിൻ വിനയം ഇഹലോകം
അതിമോദം വാഴ്ത്തുന്നു

സമുദ്ര താരമേ…

വിനയാന്വിതനെ കനിവോടെ
ദൈവമുയർത്തും എന്നതിന്
ഈ മന്നിൻ കൺമുമ്പിൽ
മേരിയൊരടയാളം മേരിയൊരടയാളം
മന്നിൽ മേരിയൊരടയാളം
വിശ്വാസിക്ക് ഹൃദയതലത്തിൽ
മേരിയൊരടയാളം

നിൻ സഹനം…

ദൈവത്തിൻ തിരുമുമ്പിൽ എളിയൊരു ദാസീ
ദൈവത്തിൻ കനിവാൽ നീ സ്വർഗ്ഗറാണി
പാപികളാകും മാനവ മക്കൾക്കെന്നും
പാവനമാകും മാർഗ്ഗം രാജകന്യാ

സമുദ്ര താരമേ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment