Kunjumanassin Nombarangal… Lyrics

കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ…

Advertisements

കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ
ഒപ്പിയെടുക്കാൻ വന്നവനാം
ഈശോയെ ഈശോയെ
ആശ്വാസം നീയല്ലോ.

കുഞ്ഞായ് വന്നു പിറന്നവൻ
കുഞ്ഞുങ്ങളാകാൻ പറഞ്ഞവൻ
സ്വർഗ്ഗത്തിൽ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങൾക്കായ് തീർത്തവനേ.

നീ വരൂ നീ വരൂ പൂന്തിങ്കളായ്
നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2)

തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകൾ ചൂണ്ടിക്കാണിക്കും
സ്നേഹത്തിൻ മലർത്തേനുണ്ണാൻ
നല്ല കുഞ്ഞുങ്ങളേ ചേർത്തവനേ.

നീ വരൂ നീ വരൂ പൂന്തിങ്കളായ്
നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2)

കുഞ്ഞുമനസ്സിൻ…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment