ഞാനുറങ്ങാൻ പോകും മുമ്പായ്…
ഞാനുറങ്ങാൻ പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂർവ്വം തന്ന
നന്മകൾക്കൊക്കെയ്ക്കുമായ്
നിന്നാഗ്രഹത്തിനെതിരായ്
ചെയ്തോരെൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരാൽ കഴുകാം, മേലിൽ
പുണ്യ പ്രവർത്തികൾ ചെയ്യാം.
ഞാനുറങ്ങീടുമ്പോളെല്ലാം
എനിക്കാനന്ദ നിദ്ര തരേണം.
സർവ്വഭയങ്ങളും നീക്കി നിത്യ-
നിർവൃതി തന്നരുളേണം.
മാതാവും താതൻ യൗസേപ്പും – എന്റെ
കാവൽ മാലാഖയും കൂടി
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തരുളീടുകവേണം.
ഞാനുറങ്ങാൻ…