സ്തുതി സ്തുതി എൻ മനമേ…
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനേ…
നാഥൻ നാൾതോറും ചെയ്ത നന്മകളെയോർത്ത്
പാടുക നീയെന്നും മനമേ….(2)
അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു…..(2)
സമാധാനമായി കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായ്….(2)
സ്തുതി…
കഷ്ടങ്ങളേറിടുമ്പോൾ
എനിക്കേറ്റമടുത്തതുണയായ്…(2)
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ….(2)
സ്തുതി…
ഭാരത്താൽ വലഞ്ഞീടിലും
തീരാ രോഗത്താലലഞ്ഞീടിലും…(2)
പിളർന്നീടുന്നോരടിപ്പിണരാൽ
തന്നിടുന്നു രോഗ സൗഖ്യം…(2)
സ്തുതി…