എല്ലാ നേരവും സ്തുതി പാടും…
എല്ലാ നേരവും സ്തുതി പാടും
ആത്മാവിൽ വാഴുന്ന ഈശോയ്ക്ക്
അൾത്താരയിൽ വാഴും തിരുനാഥന്
അപ്പമായ് തീരുന്ന ഗുരുനാഥന്
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്നുപാടും ഹല്ലേലുയ്യാ
ഉള്ളൊന്നു തുറന്നാൽ ഉള്ളിൽ വസിക്കാൻ
ആത്മവാതിലിൽ വന്നു മുട്ടുന്ന നേരം
ആ ദിവ്യസ്വരം കേട്ടാത്മഹർഷത്തോടെ
എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാം.
ആരാധനയുടെ…
ആത്മാവിൻ വേദിയിൽ അൾത്താര തീർക്കാൻ
ആൾത്താരയിലെന്നെ ബലിയയായി നൽകാം.
ആ സ്നേഹബലി ഞാൻ പൂർത്തിയാക്കും നേരം
നിൻ പൊൻകിരീടം ഞാൻ സ്വീകരിക്കാം.
ആരാധനയുടെ…
എല്ലാ നേരവും…