Nithyasahaya Nathe… Lyrics

നിത്യസഹായ നാഥേ…

നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
നിൻ മക്കൾ ഞങ്ങൾക്കായ് നീ
പ്രാർത്ഥിക്ക സ്നേഹനാഥേ.

നീറുന്ന മാനസങ്ങൾ
അയിരമായിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ.

നിത്യസഹായ…

കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളേ നീ.

നിത്യസഹായ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment