ആരാധിക്കാം നമുക്കാരാധിക്കാം…
ആരാധിക്കാം നമുക്കാരാധിക്കാം
മാലാഖാമാരൊന്നിച്ചാരാധിക്കാം.
ആരാധിക്കാം നമുക്കാരാധിക്കാം
ആത്മാവിൽ ശക്തിയോടെ ആരാധിക്കാം.
ആരാധിക്കാം…
ദാനിയേലോ സിംഹക്കുഴിയിൽ ആരാധിച്ചപോൽ
അപ്പസ്തോലർ ജയലുകളിലാരാധിച്ചപോൽ
ദൈവജനം രക്തം ചിന്തി ആരാധിച്ചപോൽ
കഷ്ടതയിൽ ഞങ്ങളങ്ങേ ആരാധിക്കുന്നേൻ.
ആരാധിക്കാം…
ആദിസഭ വാളിൻ മുൻപിൽ ധീരതയോടെ
ഹല്ലേലുയ ഗീതം പാടി ആരാധിച്ചപോൽ
യേശുവിനായ് ഈ ലോകത്തിൽ മരണം വന്നാലും
ഹല്ലേലുയ ഗീതം പാടി ആരാധിക്കുമേ.
ആരാധിക്കാം…
ജീവിതത്തിൽ വേദനകളേറിടുമ്പോൾ
കഷ്ടനഷ്ട പീഢകൾ ഏറിടുമ്പോൾ
പീഢിതർക്കായ് സ്വർഗ്ഗം നല്കും യേശുനാഥനേ
നന്ദി ചൊല്ലി നന്ദി ചൊല്ലി ആരാധിക്കുന്നേൻ.
ആരാധിക്കാം…
എല്ലാ നാവും നിന്റെ നാമം പാടിടുന്ന
സ്നേഹരാജ്യം സ്വപ്നം കണ്ട് ആരാധിക്കുന്നു.
എല്ലാ മുട്ടും നിന്റെ മുമ്പിൽ മടങ്ങീടുന്ന
ദൈവരാജ്യം സ്വപ്നം കണ്ട് ആരാധിക്കുന്നു.
ആരാധിക്കാം…