ഒരു ഇരുപത്തിമൂന്നുകാരൻ്റെ കൊച്ചു മാതൃകകൾ

ഒരു ഇരുപത്തിമൂന്നുകാരൻ്റെ കൊച്ചു മാതൃകകൾ

ഇന്ന് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ ദിനം . 1568-ൽ ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് അലോഷ്യസ് ജനിച്ചത്.

ജീവിതകാലത്തു തന്നെ നിരവധി വിശുദ്ധരെ കണ്ടുമുട്ടാൻ അവനു ഭാഗ്യം സിദ്ധിച്ചിരുന്നു. വിശുദ്ധ ചാൾസ് ബോറോമിയോയിൽ നിന്നാണ് അലോഷ്യസ് ആദ്യ കുർബാന സ്വീകരിച്ചത്, വിശുദ്ധ റോബർട്ട് ബെല്ലാർമിൻ അവൻ്റെ അധ്യാപകനായിരുന്നു.

1585-ൽ 18-ാം വയസ്സിൽ സഹോദരൻ റുഡോൾഫോയ്‌ക്ക് തന്റെ ജന്മാവകാശം നൽകി അലോഷ്യസ് ഈശോ സഭയിൽ ചേർന്നു. ദൈവശാസ്ത്ര പഠനത്തിന്റെ അവസാന വർഷത്തിനിടെ റോമിൽ പ്ലേഗ് പടർന്നു പിടിച്ചു. രോഗികളെ അർപ്പണബോധത്തോടെ പരിചരിരിക്കുന്നതിനിടയിൽ 1591 ൽ ഇരുപത്തിമൂന്നാം വയസ്സിൽ പ്ലേഗ് ബാധിച്ച് അലോഷ്യസ് മരണമടഞ്ഞു.

അലോഷ്യസ് ആദ്യമായും അവസാനമായും ഉച്ചരിച്ച വാക്കുകൾ വാക്കുകൾ ഈശോയുടെയും മറിയത്തിൻ്റെയും വിശുദ്ധ നാമങ്ങൾ ആയിരുന്നു.

1726-ൽ വിശുദ്ധനായി ഉയർത്തപ്പെട്ട അലോഷ്യസ് യുവാക്കളുടെയും എയ്ഡ്‌സ് രോഗികളുടെയും എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്നവരുടെയും മധ്യസ്ഥനാണ്.

പ്രാർത്ഥനയുടെ തുടർച്ചയായ പരിശീലനത്തിലൂടെ എല്ലാ സുവിശേഷ പരിപൂർണ്ണതയും കൈവരിക്കാൻ കഴിയുമെന്നും പ്രാർത്ഥനയുടെ വ്യക്തിയല്ലാത്തവൻ ഒരിക്കലും മഹത്തായ പരിശുദ്ധി പ്രാപിക്കുകയോ സ്വയം വിജയിക്കുകയോ ചെയ്യുകയില്ല എന്നും ഈ യുവ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നു.

ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണത്തിൽ പെട്ടവനാണെന്നതിന് ദൈവത്തെ ഭയപ്പെടുന്നതിനെക്കാൾ ഉറപ്പായ മറ്റൊരു അടയാളവുമില്ല, അതേ സമയം അവൻ ഈ ലോകത്തിൽ കഷ്ടതയിലും ശൂന്യതയിലും പരീക്ഷിക്കപ്പെടുന്നു എന്നു ഈ ഇരുപത്തിമൂന്നുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment