💞💞💞 വല്ലാത്തൊരിഷ്ടം 💞💞💞
🥰 “മെനെഞ്ഞെടുത്തു സ്വന്തം ഇഷ്ടംപോലെ… വിളിച്ചു വിശുദ്ധീകരിച്ചു… സ്വന്തമാക്കി” 🥰
സന്യാസം എത്ര സുന്ദരമായ… ആനന്ദത്തിന്റെ തികവുള്ള ഒരു ജീവിതം… കൽക്കരിക്കട്ടെയെയും വൈഡ്യൂര്യമാക്കാൻ കഴിവുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ അടയാളം.
ബലഹീനതകളും കുറവുകളും അറിഞ്ഞുകൊണ്ടു ക്രിസ്തു തന്റെ പ്രിയപ്പെട്ട ശിഷ്യരെ തിരഞ്ഞെടുത്തതുപോലെ… അവന്റെ കൂടെ ആയിരിക്കാൻ വേണ്ടി അവനുവേണ്ടി അനേകം ആത്മാക്കളെ നേടാൻ മൺപാത്രത്തിൽ ക്രിസ്തു തന്ന വലിയ ദാനമായ ദൈവവിളി ആണ് ഓരോ സന്യാസജീവിതവും. അതിനൊരു അർത്ഥം ഉണ്ട് അതിനൊരു ആനന്ദം ഉണ്ട്. ഈ ലോകത്തിൽ മറ്റാർക്കും നൽകാൻ കഴിയാത്ത ഒന്ന് ക്രിസ്തു അതിനോട് ചെയ്തിരിക്കുന്നു… അത് വേറെ ഒന്നുമല്ല അവന്റെ സ്നേഹം തന്നെ ആണ്… കൂടെ അവസാനം വരെ ഉണ്ടാകുമെന്നുള്ള ഒരു ഉറപ്പും. അത് അവൻ പാലിക്കുകയും ചെയ്യ്തു… ദിവ്യകാരുണ്യമായി.
സന്യാസം വ്രതങ്ങൾ ആകുന്ന ആണികളിൽ ഈശോയുടെ കുരിശിന്റെ മറുഭാഗത്ത് അവനോടു കൂടെ ലോകത്തിൽ മരിച്ചു അവനോടു കൂടെ ഉയിർക്കാനുള്ള വിളി.
സന്യാസ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ ഓർമ്മവരുന്ന വാക്കുകൾ ഇതാണ് ഒരു പ്രാർത്ഥനപോലെ ജീവിതത്തോട് ചേർന്നുപോയ ഒരു ചെറിയ ചിന്ത…
“എന്റെ ഈശോയേ… എന്റെ പ്രാണനിലും ശ്വാസത്തിലും നിന്റെ സ്നേഹമായിരുന്നു… ഒരിക്കൽപ്പോലും നീയെന്നെ വിസ്മരിച്ചിട്ടില്ല… മനമിടറാതെ. പാദമിടറാതെ നിന്റെ കരവലയത്തിൽ നീയെന്നെ പൊതിഞ്ഞു… നിന്നിലല്ലാതെ മറ്റൊന്നിലും എനിക്ക് തൃപ്തിയില്ലായിരുന്നു… എല്ലാം നിന്റെ ദയ മാത്രം”.
ഓരോ സന്യാസിയുടേം ജീവിതം ക്രിസ്തുവാകുന്ന ആ സ്നേഹത്തിൽ ഒന്നുചേർന്ന് നിൽക്കുമ്പോൾ അവനെ സ്നേഹിക്കാനാണ് അവൻ വിളിച്ചത് എന്ന് തിരിച്ചറിയുമ്പോൾ…. നമ്മുടെ കുറവുകളും ബലഹീനതകളും പോലും അവനു നിറവുകൾ ആക്കി മാറ്റാൻ കഴിയും എന്നതാണ് ക്രിസ്തു സ്നേഹത്തിന്റെയും വിളിയുടെയും അടിസ്ഥാനം എന്ന് പറയുന്നത്. നിങ്ങൾ എന്നെ അല്ല ഞാൻ ആണ് നിങ്ങളെ തിരഞ്ഞെടുത്തത് എന്ന് ക്രിസ്തു പറഞ്ഞതൊക്കെ ഉള്ളിൽ ഉണ്ടായിരുന്ന അവസാന സംശയവും പടിയിറങ്ങി. കാരണം അവന്റെ വിളിയും തിരഞ്ഞെടുപ്പും ഒരിക്കലും പിൻവലിക്കാവുന്നതല്ല എന്ന് ഞാൻ തിരിച്ചറിയേണ്ടിയിരിന്നു. കാരണം ഈശോ നമ്മിൽ നോക്കുന്ന ഒന്നാണ് അവനെ സ്നേഹിക്കാനുള്ള നമ്മുടെ ഹൃദയം. മരിച്ചിട്ടു മതിവരാത്ത സ്നേഹവുമായി അവൻ ഇന്നും കൂടെ ഉണ്ട്… നിന്റെ സന്യാസയാത്രയിൽ കൂടെ ഒരു സ്നേഹിതനായി… നിന്റെ സഹനങ്ങളിൽ ഒരു പങ്കാളി ആയി. നിന്റെ ആനന്ദത്തിൽ അതിന്റെ പൂർണത നൽകുന്നവനായി കൂടെ ഉണ്ടവൻ… ഒന്നുമാത്രം നീ ചെയുക അവനായി അവനു വേണ്ടി അവനിലൂടെ കൂടെ ആയിരിക്കുക…
എന്റെ ഈശോയെ നിന്റെ നല്ല മണവാട്ടി ആയി മരണം വരെ ജീവിക്കാൻ ഞാൻ ഇനിയും എന്റെ ജീവിതത്തെ എത്രമാത്രം നിന്നോളം ചേർക്കേണ്ടിയിരിക്കുന്നു.. നന്ദി ഈശോയെ കൂടെ ഉണ്ടെന്നുള്ള നിൻറെ ഓർമപ്പെടുത്തലിന്. 💞പ്രിയ സഖി.
✍️ 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 ✍️



Leave a comment