🫂🫂🫂 കൂടെ 🫂🫂🫂
✨✨✨ “നിന്റെ തനിച്ചാകലിന്റെ കാൽവരിയിൽ നിനക്കായി മുറിഞ്ഞവൻ കൂടെ ഉണ്ടെന്നേ… ഒന്നുമാത്രം അവനിലേക്ക് നിന്റെ ഹൃദയം ഉയരട്ടെ…” ✨✨✨
ചില മനുഷ്യരില്ലേ, അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ മറുത്തൊന്നും പ്രതീക്ഷിക്കാതെ… ഏകരായി അവസാനം അവർക്ക് പടിയിറങ്ങേണ്ടി വരും… പുതിയ ആളുകൾ വരുമ്പോൾ . എങ്കിലും പരിഭവം ഒന്നുമില്ല… താൻ സ്നേഹിച്ചവർ ഹാപ്പി ആണേൽ പിന്നെ എന്താണ് അതിൽ പരം വേണ്ടു… പറ്റിക്കപ്പെടുവാണെന്നു അറിഞ്ഞിട്ടും ചിലരുണ്ട് വീണ്ടും വീണ്ടും സ്നേഹിക്കും… കാരണം അവർക്ക് ആരെയും വെറുക്കാൻ കഴിയില്ല… ഒറ്റപ്പെടലിന്റെ വേദന അവരോളം അനുഭവിച്ച ആരും കാണില്ല അതാ…
എന്നാൽ, ഈ ഒറ്റപ്പെടലിന്റെയും തനിച്ചാകലിന്റെയും എല്ലാം വേദന അനുഭവിച്ചിട്ടും കൂടെ ആയിരുന്ന ഒരുവനെ ഞാൻ കണ്ടുമുട്ടിയത് മാറ്റാരിലുമല്ല ക്രിസ്തുവിൽ ആണ്… തന്റെ പ്രിയപ്പെട്ട ശിഷ്യർ എല്ലാവരും തന്നെ ഉപേക്ഷിച്ചുപോകും എന്നറിഞ്ഞിട്ടും… താൻ ഏകനായി പോകും എന്ന് മനസിലാക്കിട്ടും അവൻ സ്നേഹിച്ചുകൊണ്ടേയിരുന്നു…
കൂടെ ആയിരിക്കാൻ ആഗ്രഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവപുത്രൻ ഭൂമിയിൽ വന്നു പിറന്നു… ഒരു സാദാരണ മനുഷ്യന്റെ എല്ലാ ബലഹീനതകളോടും കൂടെ… എന്നിട്ടും അവനൊരു പരാതിയും ഇല്ലായിരുന്നു… കാരണം പൗലോസ് ശ്ലീഹ പറഞ്ഞപോലെ “ദൈവവുമായുള്ള സമാനത നിലനിർത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ ദാസന്റെ രൂപം സ്വീകരിച്ച് ആകൃതയിൽ മനുഷ്യനെ പോലെ കാണപ്പെട്ടു” എന്ന് പറയുമ്പോൾ നമ്മുടെ കൂടെ ആയിരിക്കാൻ ഒരുപാടു കൊതിച്ച ഈശോയെ കണ്ടുമുട്ടാൻ നമ്മുക്ക് കഴിയുന്നുണ്ടോ…
‘ഞാൻ ദൈവത്തോട് അടുത്തിരിക്കുന്നു’ എന്ന് പറയുമ്പോളും നമ്മുടെ സഹനങ്ങളുടെയും വേദനകളുടെയും നടുവിൽ ഈ ദൈവസ്നേഹം തിരിച്ചറിയാൻ പരാജയപെടുന്ന ബലഹീനരായ മനുഷ്യരല്ലേ നാം എല്ലാവരും… എന്നിട്ടും ക്രിസ്തു കൂടെ ആയിരുന്നു… ഒരു അപ്പത്തോളം ചെറുതായി… വിശുദ്ധ കുർബാനയിലൂടെ നമ്മുടെയൊക്കെ ഹൃദയങ്ങളിൽ വന്നു… എന്തിനെന്നോ? നീയും ഞാനും തനിച്ചല്ലെന്നും… കൂടെ അവനെപ്പോളും ഉണ്ടെന്നും നമ്മളെയൊക്കെ ഓർമപ്പെടുത്താൻ തന്നെ…
ബുദ്ധൻ ഓർമ്മിക്കാൻ കൊടുത്തത് ഒരു മുല്ലപ്പൂ ആണെന്ന് എവിടേയോ വായിച്ചത് ഓർക്കുന്നു. എന്നാൽ ക്രിസ്തു ഓർമിക്കാനും കൂടെ ആയിരിക്കാനും തന്നത് അവന്റെ തന്നെ ജീവിതം ആയിരുന്നു…
അവസരം മാറുന്നതനുസരിച്ചു സ്നേഹിക്കുന്നതിലും മാറ്റം വരുത്തന്നവനാണ് മനുഷ്യൻ… എന്നാൽ എല്ലാരും ഉപേക്ഷിച്ചപ്പോളും തള്ളിപ്പറഞ്ഞപ്പോളും കുറ്റപ്പെടുത്തിയപ്പോളും അവരെയൊക്കെ തന്റെ നെഞ്ചോടു ചേർത്തവനായി ഞാൻ കണ്ടുമുട്ടിയത് ക്രിസ്തുവിനെ ആയിരുന്നു…
കാരണം അവൻ ആഗ്രഹിച്ച ഒന്നുണ്ട് യുഗാന്ത്യം വരെ നമ്മുടെ കൂടെ ആയിരിക്കുക… അതിനായി അവൻ നമ്മുടെ തിരസ്കരണങ്ങൾ എല്ലാം ഏറ്റെടുത്തു… നമ്മുടെ പാപങ്ങൾ ഏറ്റെടുത്തു… നമ്മുടെ കുറവുകൾ ഏറ്റെടുത്തു… നമ്മുക്ക് വേണ്ടി, നമ്മുടെ കൂടെ ആകാൻ…
ക്രിസ്തു… കൂടെ ആയിരിക്കുന്ന കാര്യത്തിലും അവനെന്നെ വീണ്ടും അത്ഭുതപെടുത്തി… ഈ ലോകം തന്നെ എതിരായപ്പോളും… എല്ലാരും ഉപേക്ഷിച്ച നിമിഷങ്ങളിലും, കൂടെ നിന്നവൻ അവനായിരുന്നു… മരണത്തിന്റെ നിഴൽ വീണ താഴ് വരയിലും.. എനിക്ക് നിന്നോടുള്ള സ്നേഹം അചഞ്ചലമാണെന്ന് പറഞ്ഞുകൊണ്ട് എന്നെ തനിച്ചാകാൻ അനുവദിക്കാതെ എന്റെ കൂടെ ആയിരുന്നവൻ ആണ് ക്രിസ്തു…
അവനെപ്പോലെ സ്നേഹിക്കാൻ അവനുമാത്രമേ കഴിയൂ… എന്നെ ഞാൻ ആയി ഈ ലോകത്തിൽ സ്നേഹിച്ച ദൈവം… എന്റെ ബലഹീനതകൾ പോലും നിറവുകളാക്കുന്നവൻ…
എന്റെ ഈശോയെ, നിന്നോളം കൂടെ ആയിരിക്കാൻ എന്റെ ജീവിതം ഇനിയും എത്രമാത്രം ക്രമീകരിക്കേണ്ടിയിരിക്കുന്നു…?
നന്ദി ഈശോയെ… കൂടെ ഉണ്ടെന്നുള്ള നിന്റ ഓർമ്മപ്പെടുത്തലിന്.
✍ 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊 ✨



Leave a reply to Leema Emmanuel Cancel reply