അമ്മ

🪻 അമ്മ 🪻


” ഇതാ കർത്താവിന്റെ ദാസി എന്ന ഒരു ഉത്തരത്തിൽ ഈ ലോകം മുഴുവനും രക്ഷപ്രാപിക്കാൻ ഇടയൊരുകിയവൾ…. അമ്മ”…

അന്നയുടെയും ജോവാകിമിന്റെയും ഏക മകൾ ആയി ജനിച്ച ഒരു കൊച്ചു ബാലിക. തങ്ങളുടെ വാർദ്ധക്യത്തിൽ ദൈവം കനിഞ്ഞു നൽകിയ പൊന്നോമന പുത്രിയെ ദൈവത്തിനായി തന്നെ സമർപ്പിച്ച മാതാപിതാക്കൾ….. ദൈവഹിതത്തിനു മാത്രം തങ്ങളുടെ ജീവിതങ്ങൾ സമർപ്പിച്ച ഒരു തിരുകുടുംബം… അവിടുന്നാണ് പിതാവായ ദൈവം തന്റെ രക്ഷകര ദൗത്യം പൂർത്തിയാക്കാൻ ഈ കൊച്ചു പെൺകുട്ടിയെ തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പിൽ അവൾ നൽകിയ ഉത്തരം നമ്മുടെ എല്ലാം രക്ഷയുടെ വാതിൽ തുറന്നു തന്നു…. ഈശോയെ ലോകത്തിലേക്ക് അവൾ കൊണ്ടുവന്നു….

അമ്മ മാതാവിന്റെ ജീവിതത്തിലുടെ കടന്നുപോകുമ്പോൾ നമുക്ക് ഒരു കാര്യം തിരിച്ചറിയാൻ കഴിയും… “കർത്താവിന്റെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ നിന്നപ്പോൾ തക്ക സമയത്തു ദൈവം ഉയർത്തുന്ന”വഴികൾ. തന്റെ ജീവിതത്തിൽ മുൻപോട്ട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചു യാതൊരു അറിവില്ലാതിരുന്നിട്ടും അവൾ ദൈവഹിതത്തിന് തന്നെ തന്നെ സ്വയം സമർപ്പിച്ചു… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാം ദൈവഷ്ടമായി കാണാൻ ഈ അമ്മക്ക് കഴിഞ്ഞു…. സ്വർഗ്ഗത്തിലെ മാലാഖമർ പോലും ഒരുപക്ഷെ അത്ഭുതത്തോടെ നോക്കിട്ടുണ്ടാകാം ഈ അമ്മയെ അവളുടെ എളിമയേ…. അവളുടെ അനുസരണത്തെ….

പരിശുദ്ധ അമ്മ…. സ്നേഹം മാത്രമായ ഒരമ്മ. തന്റെ ജീവിതത്തിലെ മുഴുവൻ സഹനങ്ങളിലും പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ നോക്കിയ ഒരു അമ്മ. പരിശുദ്ധത്മാവിന്റെ മണവാട്ടിയായവൾ… പുത്രനായ ഈശോയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ ഇടം നൽകിയവൾ… ഈ അമ്മ പറഞ്ഞുതന്ന ഒരു കാര്യം ഉണ്ട്… നിശബ്ദത സഹനങ്ങൾ എന്നും ഒരുപാടു വിലയെറിയതാണെന്നു… പരിഭവം കൂടാതെ കുരിശിനെ പ്രണയിക്കാൻ കഴിയണം എന്ന്…. തന്റെ പുത്രന്റെ ഹൃദയത്തോട് ചേർന്നിരിക്കണമെന്ന്..
അമ്മേ അറിയുമ്പോൾ മാത്രം അറിയാൻ കഴിയുന്ന വലിയ സത്യമാണ് ഈശോ….
അമ്മേ മാതാവേ ഈ ഹൃദയമിടിപ്പുകൾ പോലും അമ്മയുടെ പുത്രനോടുള്ള സ്നേഹം മാത്രമാക്കി മാറ്റാൻ ഇനിയും എത്രകണ്ടു ഞാൻ അമ്മയിലേക്ക് എളിമപെടേണ്ടിയിരിക്കുന്നു?
💞നന്ദി ഈശോയെ കൂടെ ആയിരിക്കാൻ അങ്ങ് കൂട്ടായി തന്ന അങ്ങയുടെ സ്വന്തം അമ്മയെ ഓർത്ത്… തനിച്ചല്ലെന്നുള്ള അങ്ങയുടെ ഓർമപ്പെടുത്തലിണ് 💞


✍🏻 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊 ✍🏻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “അമ്മ”

  1. ജിം ജോസ് Avatar
    ജിം ജോസ്

    എട്ടുനോമ്പിന്റെ ആരാധന നടത്താൻ പരിശുദ്ധ അമ്മയെ കുറിച്ചുള്ള ജിസ്മരിയയുടെ ചിന്തകൾ ഒരുപാടു ഉപകാരമായി.. നന്ദി 🙏

    Liked by 2 people

    1. Thank u dear ജിം ജോസ് 💐💐💐💐…
      Am not worthy for this…..
      Only the Grace of God is working me…. Im just an instrument. 🌹❤️

      Liked by 1 person

  2. ഷാന്റി ദേവസ്യ Avatar
    ഷാന്റി ദേവസ്യ

    അമ്മയെക്കുറിച്ച് നന്നായി എഴുതിയിട്ടുണ്ട് കുഞ്ഞേ. കുഞ്ഞിനെ അമ്മയിലൂടെ ഈശോ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

    Liked by 2 people

    1. Thank u dear chechi 💐💐💐💐🌹

      Liked by 1 person

Leave a comment