സ്രാഫേൻ മാലാഖ വൃന്ദത്തോടുള്ള നോവന

കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

നിത്യസ്തുതിക്ക് അർഹനായ സജീവ ദൈവത്തിന്റെ സന്നിധിയിൽ ‘ഭയ ഭക്തി ബഹുമാനാദരവോടുകൂടി അനവരതം സ്തുതികളാലപിക്കുന്ന സ്രാഫെൻ വൃന്ദമെ, മഹത്വത്തിന്റെ സിംഹാസനം ദർശിച്ച മാത്രയിൽ അശുദ്ധമായ തന്റെ അധരങ്ങളെ പ്രതിയും അശുദ്ധരായ സഹവാസികളെ പ്രതിയും അസ്വസ്ഥനായ എശയ്യ പ്രവാചകനെ സ്വർഗീയ ബലിപീഠത്തിലെ അഗ്നിക്കട്ടയാൽ ശുദ്ധീകരിച്ചതുപോലെ ഞങ്ങളിലുള്ള ആശുദ്ധി നീക്കി പരിശുദ്ധരാക്കണേ. പാപത്തിൽ നിപതിച്ചുപോകുന്നവരായ ഞങ്ങൾ അനുതാപത്തോടും പ്രായശ്ചിത്ത മനോഭാവത്തോടും കൂടെ തിരുസന്നിധിയിലേക്ക് കടന്നുവരുവാനുള്ള കൃപ തരുകയും ദൈവസ്നേഹാഗ്നിയാൽ ജ്വലിപ്പിക്കുകയും ചെയ്യണമേ. നിങ്ങൾ സദാസമയം ദൈവത്തെ സ്തുതിക്കുന്നതുപോലെ നിങ്ങളോടുകൂടി ദൈവത്തെ സ്തുതിക്കുവാനുള്ള കൃപ നൽകുകയും ചെയ്യണമേ.

കർമ്മി: ദൈവസന്നിധിയിൽ ഭക്തി ആദരവോടെ അവിടുത്തെ കുമ്പിട്ടാരാധി ക്കുന്ന ഭക്തി ജ്വാലകരായ സ്രാഫേൻ മാലാഖ വൃന്ദമെ, ഞങ്ങളുടെ സഹായത്തിനായി വരണമേ.

സമൂഹം: സ്തുതിപ്പിന്റെ കൃപയും ദൈവത്തോടുള്ള ഭയഭക്തിയും സ്നേഹാ ഗ്നിയും പകർന്ന് ഞങ്ങളെ സഹായിക്കണമേ.

പ്രാർത്ഥിക്കാം

ഭക്തി ജ്വാലകരായ സ്രാഫേൻ മാലാഖ വൃന്ദമേ, അളവില്ലാത്ത നന്മകൾ കൊണ്ട് ദൈവസ്നേഹാഗ്നിയാൽ നിങ്ങൾ ജ്വലിക്കുന്നുവല്ലോ. ആ സ്നേഹാഗ്നിയുടെ പ്രകാശത്താൽ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ. ലോക മോഹങ്ങളും, ലൗകിക ചിന്തകളും വെടിഞ്ഞു ദൈവഭക്തിയിൽ വളർന്ന് ദൈവത്തിന്റെ സ്തുതിപാലകരായി ജീവിക്കാനുള്ള കൃപാവരം ഞങ്ങൾക്ക് പ്രാപിച്ചു തരണമേ.

സമൂഹം: ആമേൻ

1സ്വർഗ.1നന്മ   1 ത്രീത്വ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment