ഭദ്രസനന്മാരായ മാലാഖ വൃന്ദത്തോടുള്ള നൊവേന

കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

കർത്താവ് ശബ്ദമുയർത്തുമ്പോൾ ഭൂമി കുലുങ്ങുന്നു. സ്വർഗവാസികളും ഭൂവാസികളും വിറകൊള്ളുന്നു. എന്നാൽ സ്നേഹവാത്സല്യത്തോടെ അവിടുന്ന് ഞങ്ങളെ വിളിക്കുമ്പോൾ ആ ശബ്‌ദം ഇമ്പകരവും ആശ്വാസദായകവുമാണ്. കരുണർദ്രമായ ആ മധുരസ്വരം ഞങ്ങളിൽ എത്തിച്ചുതരണമേയെന്ന് ഭദ്രാസനന്മാരുടെ വൃന്ദമേ, നിങ്ങളോട് ഞങ്ങൾ യാചിക്കുന്നു. ദൈവരാജ്യം ഞങ്ങളുടെ ഇടയിൽ സംജാതമാക്കി ആരാധ്യമായ ദൈവത്തിന്റെ മഹത്വവും പ്രതാപവും ഞങ്ങളെ ഗ്രഹിപ്പിക്കുകയും വിശുദ്ധിയുടെ പച്ചവസ്ത്രം ധരിപ്പിച്ച് ഞങ്ങളെ മഹോന്നത ദൈവത്തിന്റെ തിരുസന്നിധിയിൽ ചേർക്കുകയും ചെയ്യണമേ.

കർമ്മി: ഭദ്രാസനന്മാരായ മാലാഖ വൃന്ദമേ സ്വർഗീയമായ ദിവ്യസ്വരം ശ്രവിക്കുവാനുള്ള കൃപവരവുമായി ഞങ്ങളുടെ ഇടയിലേക്ക് വരണമേ.

സമൂഹം: ദൈവതിരുമനസ്സ് അറിയുവാനും തിരുവിഷ്ടം നിറവേറ്റി അവിടുത്തെ പ്രസാദിപ്പിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

പ്രാർത്ഥിക്കാം

ദൈവത്തിന്റെ തിരു സിംഹസനത്തിങ്കൽ അളവറ്റ രാജനീതിക്കായി അഭിലഷിക്കുന്ന ഭദ്രാസനന്മാരായ മാലാഖ വൃന്ദമേ, ഞങ്ങളെ സഹായിക്കണമേ. പാപസാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ദൈവഹിതം മനസിലാക്കുവാൻ ആവശ്യമായ വചന പ്രകാശവും നേർവഴി തേടുവാൻ സ്വർഗീയ സഹായവും പ്രാപിച്ചു തരുവാൻ ഞങ്ങൾ നിങ്ങളോട് പ്രാർത്ഥിക്കുന്നു.

സമൂഹം: ആമ്മേൻ

(1 സ്വർഗ. 1 നന്മ. 1തീത്വ.)

Advertisements

Leave a comment