വിശുദ്ധ ഫ്രാൻ‌സിസിലേക്കൊരു യാത്ര

ഈ ലോകത്തിലെ എല്ലാത്തിനെയും തന്റെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച ഒരു പ്രണയിതാവ്… സ്രഷ്ട പ്രപഞ്ചത്തിൽ അവയുടെ സ്രഷ്ടാവിന്റെ സൗന്ദര്യം ആവോളം അനുഭവിച്ച ഒരു പുണ്യ ജീവിതം… അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആ പുണ്യ ജീവിതം തരുന്ന ഒരു വലിയ സന്ദേശം ഉണ്ട് ദൈവത്തെ അഗാധമായി സ്നേഹിക്കുമ്പോൾ അവൻ എല്ലാ കൃപകളാലും നമ്മെ നിറക്കും…

എവിടെയൊ കേട്ട ഒരു വാചകം ഇപ്രകാരമാണ് “ഒന്നിനെയും സ്വാർത്ഥമായി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവന് എല്ലാം സ്വന്തമാണ്.” അത് ഫ്രാൻസിസിന്റെ ജീവിതത്തിൽ നിറവേറുക തന്നെ ചെയ്തു.

അസ്സീസിയിലെ പ്രമുഖനായ പട്ടു വ്യാപാരിയുടെ മകന് എങ്ങനെയാണ് ദ്രാരിദ്ര്യ ത്തെ പ്രണയിച്ച് ക്രിസ്തുവിന്റെ ജീവിതം സ്വജീവിതത്തിൽ പകർത്താൻ കഴിഞ്ഞത് എന്ന് പലവുരു ചിന്തിച്ചപ്പോൾ അതിന്റെ എല്ലാം ഉത്തരം അവസാനം വന്നു നിന്നത് ഒരുത്തരത്തിൽ… “സ്നേഹം”.

സ്നേഹിച്ചതെല്ലാം അവന്റെ സ്വന്തം ആയിരുന്നു… സ്വാർത്ഥത ഇല്ലാത്ത സ്നേഹം അവനെ ക്രിസ്തു ഹൃദയത്തോട് അനുരൂപപ്പെടുത്തി. അതാണല്ലോ പക്ഷികളും മൃഗങ്ങളും ഫ്രാൻസിനെ കാണുമ്പോൾ സന്തോഷത്താൽ ഓടിയണഞ്ഞത്. കാരണം അവൻ ക്രിസ്തുവിന്റെ ഹൃദയത്തുടിപ്പുകൾ സ്വന്തമാക്കിയിരുന്നു.

ഈശോയെ സ്വന്തമാക്കിയ ഈ വിശുദ്ധൻ പറഞ്ഞുതരുന്ന ഒരു കാര്യം ഉണ്ട്… ഈശോ കൂടെ ഉണ്ടേൽ ഒന്നും പേടിക്കണ്ട കാര്യം ഇല്ല. ഈ ലോകം തന്നെ നിനക്ക് എതിരായാലും വസ്ത്ര വിളുമ്പിലും കരുതൽ നിറക്കുന്നവൻ കൂടെ ഉള്ളപ്പോൾ ഭയത്തിന് അവിടെ ഇടം ഇല്ല. ഈശോയുടെ സ്നേഹത്താൽ നിറഞ്ഞപ്പോൾ ഫ്രാൻസിസ് പറഞ്ഞു “കർത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണം ആക്കണമേ… സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കാൻ… മനസിലാക്കുന്നതിനേക്കാൾ മനസിലാക്കുന്നതിന് എനിക്ക് ഇട വരുത്തണമേ എന്ന്…

ലോകത്തിന്റെ മോഹങ്ങൾക്കൊത്ത് നീങ്ങിയ ഒരു യുവാവ്… പക്ഷെ അവൻ ഒരിക്കൽ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ ഈ ലോകം തരുന്നതൊന്നും ശാശ്വതമല്ല എന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവനെ ആകെ മാറ്റി… അവൻ വീണ്ടും ക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ വഴി ഒരുക്കി… രണ്ടാം ക്രിസ്തുവായി മാറി… 🥹 ആ പൂർത്തികരണത്തിന് വേണ്ടി അനുസരണത്താൽ അവൻ സ്വയം എളിമപ്പെട്ടു… ദാരിദ്ര്യത്തെ മണവാട്ടിയാക്കി മാറ്റി… ബ്രഹ്മചര്യത്തെ തന്റെ പ്രാണനാക്കി മാറ്റി… അവിടെ ക്രിസ്തുവും ഫ്രാൻസ്സിസും ഒന്നായി.

വിശുദ്ധ ഫ്രാൻസിസ് അസ്സിസി… ഇത്രമേൽ ഈശോയെ സ്നേഹിക്കാൻ ഈ ലോകം ഒരു തടസമല്ല എന്ന് സ്വന്തം ജീവിതം വഴി കാണിച്ചു തന്നവൻ. വിശുദ്ധൻ പറഞ്ഞപോലെ “𝘐 𝘢𝘮 𝘸𝘩𝘢𝘵 𝘐𝘢𝘮 𝘐𝘯 𝘵𝘩𝘦 𝘴𝘪𝘨𝘩𝘵 𝘰𝘧 𝘎𝘰𝘥, 𝘕𝘰𝘵𝘩𝘪𝘯𝘨 𝘮𝘰𝘳𝘦 𝘕𝘰𝘵𝘩𝘪𝘨 𝘭𝘦𝘴𝘴.”

നമ്മുടെ ജീവിതവും ഈശോയുടെ കൈയിലെ ഒരു ഉപകരണം പോലെ ആവട്ടെ… അപ്പൊ നമ്മുടെ ജീവിതം കൊണ്ട് ക്രിസ്തു പുതിയ കാവ്യങ്ങൾ രചിക്കുന്നത് നമുക്കും കാണാൻ കഴിയും… ഫ്രാൻസിസ് എന്ന വലിയ കാവ്യത്തെ ഈശോ രൂപപ്പെടുത്തിയത് പോലെ…

🌹🌹 വിട്ടുകൊടുക്കാം എല്ലാം ആ ക്രൂശിതന്റെ കൈകളിൽ… അവൻ അവയെല്ലാം മനോഹരമാക്കി മാറ്റുമെന്നേ… അവനെല്ലാം അറിയാം… സമയത്തിന്റെ പൂർണ്ണതയിൽ ദൈവം എല്ലാം നമുക്കും വെളുപ്പെടുത്തി തരും… 💐

✝ നന്ദി ഈശോയെ, നിന്റ സ്നേഹം ഈ വിശുദ്ധനിലൂടെ ഞങ്ങൾക്ക് തന്നതിന് 🌹💐

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

8 responses to “വിശുദ്ധ ഫ്രാൻ‌സിസിലേക്കൊരു യാത്ര”

  1. നല്ല ചിന്തകൾ…ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ ദൈവം സഹായിക്കട്ടെ🙏🙏💯

    Liked by 2 people

  2. നല്ല ചിന്തകൾ…ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ ദൈവം സഹായിക്കട്ടെ🙏🙏🙏💯

    Liked by 2 people

  3. Superb Writing dear Jismaria. 🙌 God bless 😍

    Liked by 2 people

  4. ✌✌👌👌👍👍✔✔🙏🙏

    Liked by 2 people

Leave a reply to Jismaria George Cancel reply