സ്വപ്നം

ദൈവം ചില ജന്മങ്ങളെ എങ്ങനെ ആണ് തന്റെ ഇഷ്ടം പൂർത്തീകരിക്കാൻ ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന ഒരു തച്ചൻ ഉണ്ട്… വിശുദ്ധ യൗസേപ്പിതാവ്…😍 സ്വപ്‌നങ്ങൾ മാത്രം കണ്ട് അവയുടെ ആന്തരിക അർത്ഥം ഗ്രഹിച്ചുകൊണ്ട് എല്ലാം ദൈവ ഹിതത്തിനു വിട്ടുകൊടുത്ത ഒരു എളിയ ജീവിതം… പിതാവായ ദൈവം തന്റെ പുത്രന് പിതാവായി കണ്ടെത്തിയ ജന്മം…

നാം എല്ലാവരും സ്വപ്‌നങ്ങൾ കാണുന്നവർ ആണ്… എന്നാൽ ദൈവം ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റാൻ ജീവിതം വിട്ടുകൊടുക്കാൻ എത്രപേർക്ക് കഴിയും എന്നതാണ് ചിന്തിക്കേണ്ടത്…

ഈശോയുടെ കൂടെ ശിഷ്യരായി കൂടിയ പത്രോസിനും യോഹന്നാനും ഒക്കെ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു… തങ്ങളുടെ ഗുരു തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാധിച്ചുതരാൻ കഴിവുള്ളവനാണെന്ന് അവർ വിശ്വസിച്ചിരുന്നു… എന്നാൽ ദൈവം കണ്ട സ്വപ്നങ്ങൾ അങ്ങനെ ഒന്നും ആയിരുന്നില്ല… അത് പിന്നീട് നമുക്ക് കാണുവാൻ കഴിയും…

ക്രിസ്തു കണ്ട സ്വപനം അവന്റെ തന്നെ സഹനം ആയിരുന്നു… തന്റെ സഹനം വഴി അനേകർ രക്ഷപ്രാപിക്കുന്നതായിരുന്നു…
ശിഷ്യന്മാർ കണ്ടതോ… സ്വർഗ്ഗരാജ്യത്തിൽ ആരാണ് ക്രിസ്തുവിന്റെ ഇടതുവശത്തും വലതുവശത്തും ഇരിക്കുന്നത് എന്നതാണ്…

തമ്പുരാൻ പറയുന്ന ഒന്നുണ്ട്… ചെറുതാകുക അപ്പൊൾ മാത്രമേ സ്വർഗ്ഗരാജ്യത്തിലെ വലിയവൻ ആകാൻ കഴിയു എന്നാണ്…

ദൈവഹിതം മാത്രം അന്വേഷിക്കുക… സ്വർഗം നൽകുന്ന ഒരു ഉറപ്പുണ്ട് ദൈവം അയച്ച മാലാഖമാർ എപ്പോളും കൂടെ ഉണ്ടാകും… നീ തകരാൻ അവർ അനുവദിക്കില്ല…

ഒരുപാടു തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി നടക്കുന്നവരാണ് നാം എല്ലാവരും… ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോൾ ദൈവത്തെ മറക്കുന്നവരാണ് നാം പലപ്പോളും…

എന്നാൽ അങ്ങനെ ഉള്ള അവസരങ്ങളിൽ ഓർക്കേണ്ട ഒരു ജീവിതം ആണ് വിശുദ്ധ യൗസേപ്പിതാവിന്റെത്…
ഒന്നുമാത്രം ആ പിതാവ് ചെയ്തു എല്ലാം ദൈവ ഹിതത്തിന് വിട്ടുകൊടുത്തു… അവിടെ ദൈവം ഇറങ്ങി പ്രവർത്തിച്ചു…

തകർന്ന് ജീവിതഭാരവുമായി കുരിശിന്റെ അരികിൽ നിന്നപ്പോൾ ക്രൂശിതൻ പറഞ്ഞുതന്നത് സ്വന്തം അപ്പനെ കുറിച്ചായിരുന്നു… വരാൻ പോകുന്ന എല്ലാം അറിഞ്ഞിട്ടും സ്വയം ദൈവഹിതത്തിന് വിട്ടുകൊടുത്ത ഒരു അപ്പൻ… എല്ലാ സഹനങ്ങളും നിശബ്ദമായി സഹിച്ച പിതാവ്… ഈ അപ്പൻ തന്റെ ആഗ്രഹങ്ങളോട് No പറഞ്ഞപ്പോൾ ആണ് താൻ ഈ ഭൂമിയിൽ ജനിക്കാൻ ഇടയായത് എന്ന് ഈശോ പറഞ്ഞപ്പോൾ അവസാന പരിഭവവും പടിയിറങ്ങി…

‘ചില വിട്ടുകൊടുക്കലുകൾക്കും ഉപേക്ഷിക്കലുകൾക്കും സ്വർഗം നൽകുന്ന വിലയാണ് രക്ഷ’ എന്ന് മനസിലാക്കാൻ തമ്പുരാനെ ഇനിയും ഞാൻ നിന്നിലേക്ക് എത്രകണ്ടു വളരെണ്ടിയിരിക്കുന്നു….?

നന്ദി ഈശോയെ, സ്വർഗ്ഗം തന്ന സമ്മാനമായ അങ്ങയുടെ തച്ചനായ ആ പിതാവിനെ ഓർത്ത്… അവിടുന്ന് കണ്ട സ്വപ്നങ്ങളെ ഓർത്ത്… 🥰

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “സ്വപ്നം”

  1. St Joseph, Please Pray for us 🙏🙏

    Liked by 2 people

Leave a comment