🔥 കനൽ പൂവ് 🔥
❤️🔥 അവന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞപ്പോൾ അത് ജ്വലിച്ചു… പക്ഷെ അഗ്നി അതിനെ വിഴുങ്ങിയില്ല… ❤️🔥
സ്നേഹത്തെ ഹൃദയവുമായി ബന്ധിപ്പിക്കുന്നവർ ആണ് നാം… അപ്പൊ ഒരുവൻ തന്റെ സ്നേഹം അതിന്റെ പൂർണതയിൽ എത്തിയപ്പോൾ തന്ന വലിയ സമ്മാനം ആണ് അവന്റെ തന്നെ ജീവിതം… ക്രിസ്തു 🥰. കാലിത്തൊഴുത്തിലെ ദാരിദ്രവും കാൽവരിയിലെ ആത്മസമർപ്പണവും… ഒടുവിൽ ഹൃദയം കുത്തി തുറക്കപ്പെട്ടപ്പോളും സ്നേഹം മാത്രം ഉള്ളിൽ നിറച്ചവൻ…
❤️🔥❤️🔥❤️🔥
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മുറിവേറ്റ ഹൃദയവുമായി കൂടെ ആയിരിക്കുന്ന ഈശോ… ഉള്ളിന്റെ ഉള്ളിൽ സഹനങ്ങളുടെ കനൽ എരിഞ്ഞപ്പോളും… തന്റെ വേദനകൾ മറന്നുകൊണ്ട് സ്നേഹം തന്നവൻ അവന്റെ നെഞ്ചോടു ചേർത്തവൻ… അറിയുവാൻ ഒരുപാടു വൈകിപ്പോയ സ്നേഹം…
നമുക്കറിയാം, എരിഞ്ഞുകിടക്കുന്ന കനലിന്റെ പ്രേത്യേകത… അവ ഒന്ന് കാത്തിരിക്കുവാണ് ആരെങ്കിലും ഊതികൊടുത്താൽ ആളാൻ തയ്യാറായി…
എന്നാൽ, ആരും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു കനൽപൂവായിരുന്നു നസ്രായൻ… സ്നേഹം മാത്രമായവൻ… വിരൽത്തുമ്പിലും സൗഖ്യമായി കൂടെ നടന്നവൻ…
ചില ഒറ്റപ്പെടലിന്റെ നീണ്ടരാത്രികളിൽ ക്രൂശിതന്റെ മുഖമായിരുന്നു ഓർമയിൽ തെളിഞ്ഞുവന്നത്… യൂദാസ് ഒറ്റികൊടുക്കുമെന്നറിഞ്ഞിട്ടും… പത്രോസ് തള്ളിപ്പറയും എന്നറിഞ്ഞിട്ടും ഉള്ളിലെ കനലിനെ പുറത്തുകാണിക്കാതെ… സ്നേഹം മാത്രം നിറച്ചവൻ…
ഒടുവിൽ ജ്വലിക്കുന്ന ഹൃദയവുമായി അവൻ വന്നതുതന്നെ… നിന്നെ സ്നേഹിക്കാനായിരുന്നു… നിന്റെ സഹനങ്ങളുട നെരിപ്പോടിൽ നീ തനിച്ചല്ല എന്നോർമ്മിപ്പിക്കാൻ തുറന്ന ഹൃദയവുമായി അവൻ വന്നു…
നിന്റെ ഉള്ളിലും അവനൊരു കനൽ തന്നിട്ടുണ്ട്… അവൻ വരുമ്പോൾ മാത്രം ജ്വലിക്കാൻ കഴിയുന്ന ഒരു കനൽ…
പുറമെ ചാരമാണെന്ന് നാം പലതിനെയും കുറിച്ചു പറയും; എന്നാൽ ഉള്ളിലേക്ക് അടുക്കുമ്പോൾ അറിയാൻ കഴിയും… ചാരത്തിന്റെ അടിയിൽ പെട്ടുപോയ കനലിനെ കുറിച്ച്…
ക്രിസ്തുവാകുന്ന കനലിലേക്ക് ചാരമാകുന്ന നമ്മുടെ ജീവിതം ഒന്ന് ചേർത്ത് വയ്ക്കാം…
ജീവിതസഹനങ്ങളുടെ യാത്രയിൽ… പ്രകാശമില്ലാതെ നീ നിൽകുമ്പോൾ ഉള്ളിലേക്കൊന്ന് നോക്കാം… അവിടെ നീ പോലും അറിയാതെ നീ മാറ്റിയിട്ട നിന്റെ നസ്രായനേ കാണാം… ഹൃദയം നിറയെ സ്നേഹവും ആയി… കനൽ ആയി… നിന്നിലെ അന്ധകാരത്തെ മാറ്റുന്ന വെളിച്ചമായി കൂടെ ഉണ്ടവൻ…
സ്നേഹം നിറഞ്ഞ ഈശോയുടെ എരിയുന്ന സ്നേഹമാണ് ആ തിരുഹൃദയം…
ചേർത്തുവക്കാം അവിടേക്ക് നമ്മുടെ ജീവിതങ്ങൾ ഉറപ്പായും കനൽ പൂക്കുന്നിടം അവിടെയാണ്…
ക്രിസ്തു വസിക്കുന്നിടം…💐
നന്ദി ഈശോയെ, കനൽപോലെ ഉള്ളം നീറുമ്പോളും നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിനു. 🥰



Leave a comment