വിശുദ്ധ കുർബാനയിലെ ഈശോയോട് ചെയ്യുന്ന നിന്ദാപമാനങ്ങൾക്കുള്ള പരിഹാര പ്രാർത്ഥന

🍃🙏🍓🍃🙏🍓🙏🍓🍃🙏🍓🍃

പരിശുദ്ധ കുർബാനയ്‌ക്കെതിരെ ദൈവത്തിനെതിരെ ഈശോമിശിഹായ്‌ക്കെതിരെ നമ്മളൊക്കെ ചെയ്തിട്ടുള്ള രഹസ്യവും പരസ്യവുമായ പാപങ്ങൾക്ക് പരിഹാരമായിട്ടുള്ള വലിയ അഭിഷേകവും കൃപയും നമ്മളിൽ നിറക്കുന്ന സൗഖ്യം തരുന്ന പശ്ചാത്താപത്തിന്റെ ഒരു പ്രാർത്ഥന ആണിത്…
വളരെ യോഗ്യതയോടെ തിരിയൊക്കെ കത്തിച്ചു വച്ചു വളരെ ഭക്തിയോടെ അനുതാപത്തോടെ ഈശോയുടെ മുൻപിൽ ആണെന്നുള്ള യഥാർത്ഥ ബോധ്യത്തോടെ ചൊല്ലേണ്ട അതിശക്തമായ പ്രാർത്ഥന ആണിത്…

ദുരന്തങ്ങളും അനർത്ഥങ്ങളും വരുമ്പോൾ പഴയ തലമുറ ചൊല്ലിക്കൊണ്ടിരുന്ന ഒരു അതിശക്തമായ വിടുതലിന്റെ ഒരു പ്രാർത്ഥനയാണിത്…

ദൈവത്തിന്റെ അപാരമായ കരുണയൊഴുകുന്ന പ്രാർത്ഥനയാണ്‌…

➖➖➖➖➖➖➖➖➖➖➖
🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥
➖➖➖➖➖➖➖➖➖➖➖

സദാ കാലവും ആരാധനയ്ക്കു യോഗ്യനായുള്ള സർവാശയനും എന്റെ കർത്താവുമായിരിക്കുന്ന ദിവ്യ ഈശോയെ, ഭൂമുഖത്തിൽ അങ്ങേ അളവില്ലാത്ത മഹിമയ്ക്കു തക്ക ആരാധന സ്തുതിയും അങ്ങേ അളവറ്റ സ്നേഹത്തിനു തക്ക പ്രതി സ്നേഹവും ചെയ്യപ്പെടാത്ത എല്ലാ ഇടങ്ങളിലും ഉള്ള ദേവാലയങ്ങളിലും വന്നു അങ്ങയെ ആരാധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു….

എന്നാൽ ആ സ്ഥലങ്ങളിൽ ഒക്കെയും വരുവാൻ എനിക്ക് അസാധ്യം ആയിരിക്കുകയാൽ വണക്കക്കുറവായ അതാതു ദേവാലയങ്ങളിൽ വിചാരം വഴിയായി പ്രവേശിച്ചു അവിശ്വാസികൾ, പാപികൾ, മതനിന്ദകർ മുതലായവരാൽ എപ്പോഴും അങ്ങേയ്ക്കു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി അങ്ങേ പ്രിയ മാതാവിന്റെ സ്നേഹത്തെയും ആരാധന സ്തുതികളെയും അങ്ങേ പീഠത്തിന്മേൽ കാണിക്കയായി വയ്ക്കുന്നു.

🙏 പരിശുദ്ധപരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ (3)🙏

സാർവത്രികമായ തിരുസഭയെ ശോഭിപ്പിച്ചു അങ്ങേ ശുശ്രൂഷകരുടെ ഹൃദയങ്ങളിൽ ദൈവഭക്തിയാകുന്ന അഗ്നി ജ്വലിപ്പിക്കുന്ന നീതി സൂര്യനായ ദിവ്യ ഈശോയെ അങ്ങയെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു.

അങ്ങയുടെ ശുശ്രൂഷയിൽ വിളി സ്വീകരിച്ചിട്ടും അങ്ങുന്നയയ്ക്കുന്ന ദൈവസ്നേഹാഗ്നിയെ ഉൾക്കൊള്ളാതെ ഉണർവും തീക്ഷ്ണതയും കൂടാതെ തണുത്തിരിക്കുന്ന അനേകരുടെ മന്ദതയ്ക്കും ഉദാസീനതയ്ക്കും പരിഹാരമായി ഭക്തിജ്വാലകരായ മാലാഖമാരുടെ വലിയ ഭക്തിയും തീക്ഷ്ണതയും ഉള്ള ആരാധനകളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

(കൈകൾ ഉയർത്തി സ്തുതിക്കുക)

(കണ്ണടച്ച് കരങ്ങളുയർത്തി വിരിച്ചു പിടിച്ച് നമ്മുടെ കുടുംബങ്ങളിൽ വന്ന തെറ്റുകളെ ഓർത്തു മാപ്പ് പറയാം….

ഒന്നാം പ്രമാണലംഘനം, ഏക ദൈവ വിശ്വാസത്തിൽ നിന്നും അകന്നു പോയ നിമിഷങ്ങളെ ഓർത്തു മാപ്പ് പറയാം…

രണ്ടാം പ്രമാണലംഘനം…

കർത്താവിന്റെ നാമത്തെ… യേശുവെന്ന നാമത്തെ പരിഹസിച്ചിട്ടുള്ള വ്യക്തികളെയും കുടുംബങ്ങളെയും ദേശങ്ങളെയും ഓർത്തു മാപ്പ് പറയാം….

തിരുസഭയെ പരിഹസിക്കുന്ന വിശ്വാസത്തിനെതിരെ നീങ്ങിയിട്ടുള്ള മുഴുവൻ മക്കളുടെയും തെറ്റുകൾ ഓർത്തു മാപ്പ് പറയാം…

മന്ത്രവാദം, കൂടോത്രം, ക്ഷുദ്ര വിദ്യ പ്രത്യേകിച്ച് ബ്ലാക്ക് മാസ്സ്, മ്ലേച്ഛ പ്രവൃത്തികൾ, സാത്താന്റെ ആരാധനകൾ നടത്തിയിട്ടുള്ളവരുടെ തെറ്റുകൾക്ക് മാപ്പ് പറയാം…

നമ്മളും ദൈവത്തിന്റെ ആലയത്തിൽ…. കർത്താവിന്റെ തിരുശരീരത്തെപരിഹസിക്കുകയും അപമാനിക്കുകയും അയോഗ്യതയോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്ത നിമിഷങ്ങളെ ഓർത്തു മാപ്പ് പറയാം…

എല്ലാത്തിനും മാപ്പ് പറയാം…

നമ്മളോ നമ്മുടെ ജീവിതപങ്കാളിയോ മക്കളോ കുടുംബത്തിലുള്ളവരോ മറ്റുള്ളവരോ സഭാധികാരികളോ ആരെങ്കിലും തമ്പുരാന്റെ മുൻപിൽ ദൈവത്തിന്റെ വചനത്തിനു വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനു മുഴുവനും വേണ്ടി ഓരോ വ്യക്തിയും പരിശുദ്ധ കുർബാനയെ നോക്കി….

അതിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ കണ്ടുകൊണ്ടു..

ഈശോയുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ടു….

മാപ്പ് പറഞ്ഞു പ്രാർത്ഥിക്കട്ടെ… )

കോപം വൈരാഗ്യം പ്രതികാരം മുതലായ ഞങ്ങളുടെ സകല അക്രമങ്ങൾക്കു പരിഹാരമായിട്ട് ഭദ്രാസനന്മാരായ മാലാഖമാരുടെ ശാന്ത സ്വഭാവവും ശാലീനതയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

ഈ പരിശുദ്ധ കുർബാനയിൽ ജീവനോടെ എഴുന്നള്ളിയിരിക്കുന്ന ഈശോയെ, പരിശുദ്ധ സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധകുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യ രക്ഷിതാവേ, ഞങ്ങൾ പൂർണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു…

പാപികൾ അങ്ങയുടെ ബലിപീഠത്തിന്റെ സന്നിധിയിൽ വച്ചു പോലും പുലർത്തുന്ന സകല അശുദ്ധമായ പാപങ്ങൾക്കും ചിന്തകൾക്കും ലജ്ജിപ്പാൻ തക്ക ദുരാശകൾക്കും പരിഹാരമായിട്ട് നാഥകൃതരായ മാലാഖമാരുടെ പരിശുദ്ധമായ ആഗ്രഹങ്ങളെയും അവർ അങ്ങയെ സ്നേഹിക്കുന്ന ചിന്തസ്നേഹത്തെയും ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

ലോകത്തിന്റെ പാപങ്ങളെ നീക്കുന്ന കറയില്ലാത്ത ചെമ്മരിയാട്ടിന് കുട്ടിയായിരിക്കുന്ന ദിവ്യ ഈശോയെ… അനന്തഭക്തി വണക്കങ്ങളോട് കൂടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…

പരിശുദ്ധ കുർബാനയുടെ നേരത്തിൽ അങ്ങേ സമക്ഷത്തിൽ പാപികൾ ചെയ്യുന്ന അനാചാരം, മലീമസമായ കാഴ്ച, മര്യാദയില്ലാത്ത നടപ്പ്, മുതലായ ബഹുമാനഹീനതകൾക്കു പരിഹാരമായി താത്വികന്മാർ എന്ന മാലാഖമാർ അങ്ങേയ്ക്കു അത്യന്തം എളിമയോടെ അർപ്പിക്കുന്ന സകല നമസ്കാരങ്ങളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

വീണ്ടും… കരങ്ങൾ ഉയർത്തി വിരിച്ചു പിടിച്ച് മാപ്പപേക്ഷിക്കാം…

മൂന്നാം പ്രമാണലംഘനം….

കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കാതെ
സാബത്തിനെ പരിഹസിച്ചിട്ടുള്ള പ്രവർത്തികൾ കൊണ്ടും വാക്കുകൾ ചിന്തകൾ കൊണ്ടും പരിഹസിച്ചിട്ടുള്ള നിമിഷങ്ങളെ ഓർത്തു മാപ്പ് പറയാം.

നാലാം പ്രമാണം…
മാതാപിതാക്കളെ അനുസരിക്കണം ബഹുമാനിക്കണം എന്നുള്ള ശ്രേഷ്ഠമായ ദൈവപ്രമാണത്തെ പരിഹസിച്ചതിനു മാപ്പ് പറയാം…

ജീവിതപങ്കാളിയെയും മക്കളെയും സ്നേഹിക്കണം സഹോദരങ്ങളെ സ്നേഹിക്കണം എന്നദൈവകല്പനയ്ക്കു വിരുദ്ധമായി ചെയ്തമുഴുവൻ രഹസ്യപാപങ്ങൾക്കും മാപ്പ് പറയാം…

ചുറ്റുമുള്ള സഹോദരങ്ങളിൽ ദൈവത്തെ കാണാതെ അവരെ നിന്ദിക്കുകയും പരിഹസിക്കുകയും പീഡിപ്പിക്കുകയും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അവരെ ഉപദ്രവിക്കുകയും ചെയ്ത മുഴുവൻ പാപങ്ങളെയോർത്തും അനുതപിച്ചു മാപ്പ് പറയാം.

(നമുക്ക് സ്തുതിക്കാം)

കറയറ്റ സർവപരിശുദ്ധതയ്ക്കും കാരണമായിരിക്കുന്ന ദിവ്യ ഈശോയെ, ഞങ്ങളാൽ കഴിയും വണ്ണം ഭക്തി വണക്കങ്ങളോട് കൂടെ അങ്ങയെ ആരാധിക്കുന്നു…

അങ്ങേ കല്പനകൾ പാലിക്കാത്ത ചില അയോഗ്യരായ വൈദികർ ഘനമായ പാപത്താൽ അശുദ്ധമായ ആത്മാവോടു കൂടെ ദിവ്യപൂജ ചെയ്‍തു വിശുദ്ധകുർബാനയിൽ അങ്ങയെ ഉൾക്കൊള്ളുന്നത് വഴിയായി ചെയ്യുന്ന മാരകമായ തെറ്റുകൾക്ക് പരിഹാരമായിട്ട് ബലവത്തുക്കൾ ആയ മാലാഖമാരുടെ പരിശുദ്ധതയെയും അവർ അങ്ങേയ്ക്കു ചെയ്യുന്ന അനന്തഭക്തിയുള്ള ആരാധനകളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു….

പരലോകത്തിലും ഭൂലോകത്തിലും സകലരാലും മുട്ടുകുത്തി ആരാധനനമസ്കാരങ്ങൾ അർപ്പിക്കപ്പെടുവാൻ യോഗ്യനായ സകല ലോകത്തിന്റെയും ആദികാരണനായ കർത്താവേ എത്രയും മഹാവണക്കത്തോട് കൂടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…

അങ്ങേയ്ക്കു അപമാനമായി മനുഷ്യർ പറഞ്ഞിട്ടുള്ള സകല ദൂഷണങ്ങൾക്കും പരിഹാരമായിട്ട് പ്രാഥമികന്മാർ എന്ന മാലാഖമാർ സമർപ്പിക്കുന്ന അനന്ത സ്തുതി പുകഴ്ചകളെ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

അത്യന്ത വിശ്വാസ സ്ഥിരതയോട് കൂടെ സേവിച്ചു സർവ്വസ്തോത്രവും ചെയ്യപ്പെടുവാൻ യോഗ്യനായ ലോകരക്ഷിതാവെ, അങ്ങയെ ഞങ്ങൾ വണങ്ങി ആരാധിക്കുന്നു….

അനേകർ പാപപങ്കിലമായ ആത്മാവോടു കൂടെ വിശുദ്ധ കുർബാനയെ കൈക്കൊള്ളുന്ന ദൈവദ്രോഹത്തിനു ഞങ്ങളുടെ മനഃസാക്ഷിയ്ക്കു വിരുദ്ധമായി സ്വയം വഞ്ചിക്കുന്ന തങ്ങളെ പറ്റിക്കുന്ന കുരുടത്വത്തിനും
അന്യരോട് ചെയ്യുന്ന ഉപായ ചതിവുകൾക്കും പരിഹാരമായിട്ട് ആദ്യദൂതരായ മാലാഖമാരുടെ ജാഗ്രതയോടു കൂടിയുള്ള വിശ്വാസത്തെയും
സ്നേഹപ്രകരണങ്ങളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

പരലോകത്തിനും ഭൂലോകത്തിനും ആനന്ദമായിരിക്കുന്ന ദിവ്യ ഈശോയെ, ഞങ്ങളുടെ പൂർണ ഹൃദയത്തോട് കൂടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു…

പരിശുദ്ധ കുർബാന വഴിയായി അതിരില്ലാത്ത സന്തോഷത്തോടെ മനുഷ്യരോടൊന്നു ചേരാനുള്ള അങ്ങയുടെ ആഗ്രഹത്തെയും കരുണയെയും അവഗണിച്ചു അനേകർ അങ്ങയെ വെറുത്തുപേക്ഷിക്കുന്ന ഈ നിന്ദയ്ക്കു പരിഹാരമായി ദൈവദൂതന്മാരുടെ
വേഗതയുള്ള കീഴ് വഴക്കത്തെയും അവർ അങ്ങയെ കൃപയെ പുകഴ്ത്തുന്ന ഉപകാരസ്മരണ സ്തോത്രങ്ങളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

(ആരാധിച്ചു സ്തുതിക്കാം…

അനുതപിച്ചു ഈശോയോടു നമുക്കും എല്ലാവർക്കും വേണ്ടി മാപ്പ് പറയാം…കരുണയ്ക്കായി യാചിക്കാം…. )

കൈകൾ ഉയർത്തി വിരിച്ചു പിടിച്ച് അഞ്ച് ആറു കല്പനകളുടെ മേഖലയിൽ വന്നിട്ടുള്ള പാപങ്ങൾക്ക് മാപ്പ് പറയുക…
കൊല പാതകം ഗർഭ ഛിദ്രങ്ങൾ വെറുപ്പിന്റെ മേഖല, പക, പ്രതികാരം സ്വയംഭോഗം സ്വർഗ്ഗരതികൾ മ്ലേച്ഛ പാപങ്ങൾ മദ്യപാനം പുകവലി മയക്കുമരുന്ന് ലഹരികൾ തുടങ്ങിയ മാരകപാപങ്ങൾ ദൈവദ്രോഹപരമായ പ്രവർത്തനങ്ങൾ അറിഞ്ഞോ അറിയാതെയോ ഈ തെറ്റുകൾ ചെയ്‍തു കൊണ്ടിരിക്കുന്ന മുഴുവൻ ആളുകളുടെയും പാപങ്ങൾക്ക് വേണ്ടി കർത്താവിനോടു നമുക്ക് മാപ്പ് പറയാം….

എല്ലാവരുടെയും തെറ്റുകൾക്കുമായി മാപ്പ് പറയാം. വിശുദ്ധി എന്ന ശ്രേഷ്ഠമായ പുണ്യത്തിനെതിരായി ചെയ്ത പാപങ്ങളെ ഓർത്തു മാപ്പ് പറയാം…

ഞങ്ങളെ വിളിച്ചവൻ പരിശുദ്ധൻ ആയിരിക്കുന്നത് പോലെ നിങ്ങളും പരിശുദ്ധർ ആയിരിക്കണം എന്നുള്ള ദൈവപ്രമാണം ലംഘിച്ചതിന് മാപ്പ്പറയാം…

മറ്റുള്ളവരെ ചതിക്കുക വെറുക്കുക നശിപ്പിക്കുക കൊലപാതകം ഗർഭഛിദ്രം തുടങ്ങിയ മുഴുവൻ മക്കളുടെയും പരിഹാരത്തിനായി ഈ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മാപ്പ് പറയാം..

കർത്താവിനെ സ്നേഹിച്ചുകൊണ്ടു പരിഹാരം ചെയ്യാം…

അറുതിയില്ലാത്ത സ്നേഹത്തിനു യോഗ്യനായ ഈശോ തമ്പുരാനെ, അങ്ങേ തിരുവചനങ്ങളാൽ വെളിപ്പെടുത്തുകയും കത്തോലിക്ക തിരുസഭ വഴിയായി പഠിപ്പിക്കുകയും എണ്ണമില്ലാത്ത അത്ഭുതങ്ങളാൽ സ്ഥിരപ്പെടുത്തുകയും ചെയ്ത ദിവ്യരഹസ്യമായ പരിശുദ്ധ കുർബാനയിൽ അങ്ങു സത്യമായി എഴുന്നള്ളിയിരിക്കുന്നു എന്ന്‌
ഉറച്ചു വിശ്വസിച്ചു അങ്ങേ ഞങ്ങൾ അത്യന്തം സ്നേഹത്തോടു കൂടി ആരാധിക്കുന്നു….

ഈ പരമ ദിവ്യകാരുണ്യത്തിൽഅങ്ങുന്ന് സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്നുള്ള സത്യത്തിൻ മേൽ അവിശ്വസിച്ച മനുഷ്യരുടെ അന്യായ സംശയങ്ങൾക്ക് പരിഹാരമായി ദൈവദർശനങ്ങളെയും അരുളപ്പാടുകളെയും ഭക്തിപൂർവ്വം കൈക്കൊണ്ട ദീർഘദർശികളുടെ ശ്രവണം എന്ന പുണ്യത്തെ കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു….

അനന്തമായ ദയ നിറഞ്ഞ പിതാവും സ്നേഹത്തിനു യോഗ്യനുമായ ദിവ്യരക്ഷിതാവെ എത്രയും വലിയ സ്നേഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു….

അങ്ങു അനന്ത സ്നേഹത്തോടെ മക്കളായി സ്വീകരിച്ച മനുഷ്യപുത്രരുടെ അവിശ്വാസത്തിനും നന്ദിഹീനതയ്ക്കും പാപദ്രോഹങ്ങൾക്കും പരിഹാരമായി അങ്ങേ ശ്ളീഹന്മാരുടെ പന്ത്രണ്ടു അപ്പസ്തോലന്മാരുടെ ധൈര്യമുള്ള വിശ്വാസത്തെയും നന്ദി നിറഞ്ഞ സ്നേഹത്തെയും കർമ നടപടികളെയും അങ്ങേയ്ക്കു ഞങ്ങൾ കാഴ്ചയായി അർപ്പിക്കുന്നു….

അനന്ത സ്നേഹമുള്ള നല്ല ഇടയനായ ദിവ്യ രക്ഷിതാവേ, സത്യമായ സ്നേഹത്തിന്റെ ദിവ്യ മാതൃകയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു..

അങ്ങേ തിരുകല്പനകൾക്കു വിരോധമായി വിചാരിച്ച ദുരഭിപ്രായങ്ങൾക്കും മനസ്സിൽ ജ്വലിച്ച കോപത്തിനും പരിഹാരമായിട്ട് വേദസാക്ഷികളുടെ ക്ഷമയെയും അവർതങ്ങളുടെ വിരോധികൾക്കു വേണ്ടി ചെയ്ത പ്രാർത്ഥനകളെയും കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു….

സർവ്വ നന്മകളുടെയും പൂർണനിക്ഷേപമായ ദിവ്യ ഈശോയെ സർവ്വത്തെയും കാൾ അത്യന്ത ഭക്തിയോടും ആശയോടും കൂടിഅങ്ങയെ സ്തുതിച്ചു ഞാൻ ആരാധിക്കുന്നു.
ദുർമാർഗ്ഗികളായ അക്രമികൾ അങ്ങേ പരിശുദ്ധ ദേവാലയത്തിൽ നടത്തിയ സകല കളവുകൾക്കും പരിഹാരമായിട്ടു ഞങ്ങൾ അങ്ങേ വിശ്വസ്തരായ ശുശ്രൂഷികളായി നിന്ന് കൊണ്ടു അങ്ങേയ്ക്കു സ്തോത്രമായി ഞങ്ങൾക്കുള്ള എല്ലാ വസ്‌തുക്കളെയും ഭക്തിമയമായ കാഴ്ചകളെയും ഞങ്ങളെതന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു.

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

(കരങ്ങളുയർത്തി വിരിച്ചു പിടിക്കാം.. ഏഴു എട്ട് ഒൻപതു പത്തു കല്പനകൾക്കു വിരുദ്ധമായ പാപങ്ങൾ ചെയ്‍തു പോയെങ്കിൽ മാപ്പപേക്ഷിക്കാം…

മോഷ്ടിക്കുക, കള്ളസാക്ഷി പറയുക, അന്യന്റെ ഭാര്യയെ മോഹിക്കുക, അന്യന്റെ വസ്തുക്കൾ മോഹിക്കുക കളവ് ചെയ്യുക, സത്യവിരുദ്ധമായി പ്രവർത്തിക്കുക, വഞ്ചനയിൽ ആനന്ദിക്കുക, മറ്റുള്ളവരെ ചതിക്കുക വഞ്ചിക്കുക തുടങ്ങിയ മാരക പാപങ്ങൾക്ക് മാപ്പ് പറയുക സമ്പത്തിനു ഒന്നാം സ്ഥാനം കൊടുത്തു കൊണ്ടു ദൈവത്തെയും വിശ്വാസത്തെയും പരിഹസിക്കുന്ന മക്കളുടെ പാപങ്ങൾക്ക് മാപ്പ് പറയുക…

എല്ലാത്തിനും ഉപരിയായി പണത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന മുഴുവൻ മക്കളുടെയും പാപങ്ങൾക്ക് മാപ്പ് പറയാം…

ദൈവത്തെ അറിയാനും ദൈവത്തിങ്കലേക്കു തിരിച്ചു വരാനും ദൈവം അനുവദിക്കുന്ന നാളുകളെക്കുറിച്ചു നമ്മെ ബോധ്യപ്പെടുത്തുന്ന ഓർമപ്പെടുത്തുന്ന സമയമാണിത്… ദൈവം ഒരു കാര്യമേ നമ്മെ ഓർമിപ്പിക്കുന്നുള്ളൂ… നശ്വരതയെ കുറിച്ച് അറിവുണ്ടാകണം….

ഈ ലോകത്തിലല്ല അതിനപ്പുറമുള്ള ദൈവരാജ്യം… അതിലേയ്ക്ക് മനസും ഹൃദയവും തിരിയാനാണ് ദൈവം നമുക്ക് സഹനങ്ങൾ അനുവദിക്കുന്നത്…

നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പാപങ്ങളെ ഓർത്തെടുത്തു കണ്ണീരൊഴുക്കി പശ്ചാത്തപിക്കുക…

എവിടെ വെച്ചു എപ്പോൾ നമ്മുടെ ആത്മാവിനെ ദൈവം വിളിച്ചാലും നിത്യപറുദീസയിൽ എത്തുവാൻ തക്കവണ്ണം നമ്മുടെ ആത്മ ഹൃദയങ്ങളെ ജീവിതങ്ങളെ വിശുദ്ധിയുള്ളതായി മാറ്റണമേ എന്ന്‌ തിരുവോസ്തി രൂപനായ ഈശോയോടു നമുക്ക് പ്രാർത്ഥിക്കാം )

ഒരിക്കൽ കൂടി ഈശോയെ സ്തുതിക്കാം…

അളവില്ലാത്ത മഹിമ പ്രതാപമുള്ള കർത്താവായ ഈശോ തമ്പുരാനെ, അങ്ങേ മഹത്വത്തിനനുയോജ്യമായ ആരാധന നമസ്കാരങ്ങളെ സമർപ്പിക്കുവാൻ മനുഷ്യർക്ക്‌ കഴിയുന്നതല്ല എങ്കിലും ഞങ്ങളുടെ ശക്തിക്കൊത്തതു പോലെ എത്രയും ഭയഭക്തികളോട് കൂടെ അങ്ങേ ഞങ്ങളാരാധിക്കുന്നു….

അങ്ങേ തിരുനാമത്തിൽ ചെയ്യപ്പെട്ട കള്ളസത്യം കള്ളസാക്ഷ്യം മുതലായവയ്ക്ക് പരിഹാരമായിട്ട് വേദപാരംഗതന്മാരും മറ്റ് ധർമ ശാസ്ത്രികളും അങ്ങേയ്ക്കു സ്തുതിയായിട്ട് ചെയ്ത പ്രസംഗങ്ങളെയും എഴുതിയുണ്ടാക്കിയ ഭക്തി നിറഞ്ഞ കീർത്തനങ്ങളെയും പ്രാർത്ഥനകളെയും കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു..

പരമ ദൈവപിതാവിൻ പക്കൽ അടിയങ്ങൾക്കു വേണ്ടി എത്രയും തീക്ഷ്ണതാ പൂർവ്വം പ്രാർത്ഥിക്കുന്ന മധ്യസ്ഥനായ ദിവ്യരക്ഷിതാവെ എത്രയും നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു….

തിരുസഭയിൽ ഏതെങ്കിലും അധികാരം സിദ്ധിച്ചിട്ടുള്ളവർ അങ്ങേ ദേവാലയങ്ങളിൽ മനുഷ്യർ ചെയ്ത അനാചാരങ്ങളെ പരിഹരിക്കാതെയും
ശിക്ഷിക്കാതെയും വിട്ടു കളഞ്ഞ ഉദാസീനതകൾക്ക് പരിഹാരമായിട്ട് പരിശുദ്ധ മെത്രാന്മാരും വൈദികരും നിന്റെ ശുശ്രൂഷയിൽ കാണിക്കുന്ന ജാഗ്രതയെയും ശ്രദ്ധയെയും ഭക്തി വിചാരങ്ങളെയും കർത്താവേ എന്റെ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

എളിമ കൊണ്ടു മറഞ്ഞിരിക്കുന്ന ദിവ്യ ഈശോ തമ്പുരാനെ അങ്ങേ മഹിമ പ്രതാപത്തിന്റെ കതിരുകളെ മറയ്ക്കുന്ന വിശുദ്ധ കുർബാനയിൽ അത്യന്തം വിശ്വാസത്തോട് കൂടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു….

അങ്ങേയ്ക്കു ചേരാത്ത ദ്രോഹങ്ങളായ കലഹങ്ങൾക്കും വാക്കുകൾക്കും സമാന ബഹുമാനാദികളിൽ നിന്നുണ്ടാകുന്ന കോപം,അസൂയ മുതലായ തിന്മകൾക്കും സകല ദുർമാതൃകകൾക്കും പരിഹാരമായിട്ട് പരിശുദ്ധ വന്ദകന്മാരുടെ എളിമ അടക്കം അനുസരണം മുതലായ പുണ്യങ്ങളെ കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

എളിയവരായ ഞങ്ങളെ പ്രതി സ്വയം ബലിയായി കാഴ്ച വയ്ക്കുന്നതിൽ പ്രിയപ്പെടുന്ന നിത്യഗുരുവെ നന്ദി നിറഞ്ഞ ഹൃദയത്തോട് കൂടെ ഞങ്ങൾ സ്തുതിച്ചു അങ്ങയെ ആരാധിക്കുന്നു….
അങ്ങേ പ്രതി പുരുഷരായ വൈദികരോടും സന്യാസികൾ തപോധനന്മാർ കന്യാസ്ത്രീകൾ മുതലായവരോടും ചെയ്യപ്പെട്ട നിന്ദപമാനങ്ങൾക്കു പരിഹാരമായിട്ടു അങ്ങേ സ്ഥിരമായ ക്ഷമയെയും വേദപാരംഗതന്മാരിലും തിളങ്ങി വിളങ്ങി പ്രകാശിച്ച യഥാർത്ഥമായ ഭക്തി ധൈര്യങ്ങളെയും
സ്നേഹത്തെയും കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു….

മാലാഖമാരുടെ ദിവ്യ അപ്പമായ ഈശോ തമ്പുരാനെ അങ്ങു മനുഷ്യർക്ക്‌ ദിവ്യ ഭോജനമായിട്ടു സ്വയം തന്നരുളിയതിനെ കുറിച്ച്നന്ദി നിറഞ്ഞ ഹൃദയത്തോട് കൂടി ഞങ്ങൾ അങ്ങയെ സ്തുതിച്ചു ആരാധിക്കുന്നു….

അങ്ങു കല്പിച്ച ഉപവാസം ശുദ്ധഭോജനം മുതലായ കല്പനകൾക്ക് വിരോധമായ ഭോജനപ്രിയം മദ്യപാനം മുതലായ പാപങ്ങൾക്ക് പരിഹാരമായി അങ്ങേ പരിശുദ്ധ സന്യാസികൾ തപോധനന്മാർ മുതലായവർ അനുഷ്ഠിക്കുന്ന ഉപവാസങ്ങളേയും മറ്റ് ഭക്തിയുള്ള ത്യാഗപ്രവൃത്തികളെയും കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

▪കരങ്ങൾ ഉയർത്തി വിരിച്ചു പിടിച്ച് പരിശുദ്ധ അമ്മയുടെ ഏഴു വ്യാകുലങ്ങളെ ഓർത്തു ഏഴു നിയോഗങ്ങൾ സമർപ്പിക്കുക.

▪ലോകരാജ്യങ്ങളെ സമർപ്പിച്ചു കരുണയ്ക്കായി പ്രാർത്ഥിക്കുക

▪സ്തുതിച്ചു പ്രാർത്ഥിക്കുക

▪വ്യക്തിപരമായ നിയോഗങ്ങൾ ഓർത്തു പ്രാർത്ഥിക്കുക

സകല മാലാഖമാരാലും മനുഷ്യരാലും അത്യന്തഭക്തിയോടു കൂടെ സ്നേഹിക്കപ്പെടുവാൻ യോഗ്യനായ ഈശോ തമ്പുരാനെ,ഞങ്ങളുടെ പൂർണ ഹൃദയത്തോടെ അങ്ങയെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു. ദുഷ്‌ടരും കൊലപാതകികളും അങ്ങയുടെ ദേവാലയങ്ങളുടെ വിശുദ്ധിയ്ക്കു വിരോധമായവയിൽ നീതിമാന്മാരുടെ കുറ്റമറ്റ രക്തം ചിന്തിയ ക്രൂരതയ്ക്കുംഅങ്ങേ ദേവാലയത്തിനു പഴയതും താണതുമായ വസ്തുക്കൾ ഉപയോഗിക്കുവാൻ ഇടയാക്കിയ മനുഷ്യരുടെ ഉദാസീനതയ്ക്കും പരിഹാരമായി സകല പുണ്യവാന്മാരുടെയും ഭക്തി സ്നേഹങ്ങളോട് കൂടിയ ആരാധനയെയും മത പീഡനങ്ങൾക്കു നടുവിലും അങ്ങേ പ്രിയ മക്കളായി ശുശ്രൂഷകൾ പാലിച്ച ഭക്തി തീക്ഷ്ണതയേയുംസന്തോഷത്തോടു കൂടി അനുഭവിച്ച അപമാന ദാരിദ്യങ്ങളേയും ദുഃഖസങ്കടങ്ങളെയും കർത്താവേ അങ്ങേയ്ക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

നിത്യമഹിമയ്ക്കു ഇരിപ്പിടമായപരിശുദ്ധാ കന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയെ ഞങ്ങൾ അത്യന്തം ഭക്തി വണക്കത്തോടെ അങ്ങയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

കർത്താവേ ആരാധനയ്ക്കു യോഗ്യമായ വിശുദ്ധ കുർബാനയെ അങ്ങുന്ന് കല്പിച്ചുണ്ടാക്കിയ നാൾ മുതൽ അതിൽ മനുഷ്യർ അങ്ങേയ്ക്കു ചെയ്യുന്ന നിന്ദപമാനദ്രോഹങ്ങൾക്ക് കഴിയും വണ്ണം പരിഹാരം ചെയ്യുവാൻ വേണ്ടി സകല പാപികൾക്കും ഉറപ്പുള്ള സങ്കേതവും
അങ്ങു കഴിഞ്ഞാൽ പ്രധാന ശരണവും ആദരവുമായിരിക്കുന്ന അങ്ങേ ദിവ്യമാതാവിന്റെ സഹായത്തെയും അനുഗ്രഹത്തെയും അപേക്ഷിക്കുന്നു..

മനുഷ്യവർഗ്ഗത്തിന്റെ ശരണവും പരലോകത്തിനും ഭൂലോകത്തിനും രാജ്ഞിയും സ്വപുത്രനെ ഇടവിടാതെ ആരാധിക്കുന്നവളുമായദൈവമാതാവേ ഞങ്ങൾക്കും അങ്ങു ദയാപൂർവം സ്വീകരിച്ച മക്കളുടെ കൂട്ടത്തിൽ ഉൾപെട്ടവരാകാനുള്ള മഹിമയും ഭാഗ്യവും ലഭിച്ചിരിക്ക കൊണ്ടു അനന്ത ഭക്തി ശരണത്തോടെ ഞങ്ങൾ സാഷ്ടാംഗം വീഴുന്നു..

പാപികളായ ഞങ്ങളെ നീതിവിധി ചെയ്യുന്ന നിത്യകർത്താവിന്റെ പക്കൽ അങ്ങു തന്നെ ഞങ്ങളുടെ മധ്യസ്ഥയായി നിന്ന് കൊണ്ടു

ഞങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ നാമത്തിലും അങ്ങു സമ്പാദിച്ച പുണ്യഫലങ്ങൾ കൊണ്ടു ഞങ്ങളുടെ കടങ്ങൾ അങ്ങു വീട്ടുകയും ഞങ്ങൾ ചെയ്യേണ്ടതും എന്നാൽ ഞങ്ങളാൽ അസാധ്യമായതുമായ ആരാധന നമസ്കാര കർമങ്ങളെ ഞങ്ങൾക്ക് വേണ്ടി നിറവേറ്റുകയും ചെയ്യണമെന്ന് ഞങ്ങളുടെ അമ്മേ അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു…

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ….”(3)

(സ്തുതിക്കുക)

🏺🌾🏺🌾🏺🌾🏺🌾🏺🌾🏺🌾

Texted by Leena Elizabeth George

Source: >>> Krupabhishekam Online Bible Convention by Fr Dominic Valanmanal

Advertisements
Advertisements

Leave a comment