ഈശോയുടെ തിരുഹൃദയത്തിൻ്റെ സ്വന്തം വി. മർഗരീത്ത മറിയം

ഒക്ടോബർ പതിനാറാം തീയതി യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയായ വിശുദ്ധ മർഗരീത്ത മറിയം അലകോക്കിന്റെ ഓർമ്മ ദിനമാണ്.

ഈശോയുടെ തീരുഹൃദയത്തെപ്പറ്റി പല വിശുദ്ധന്മാരും എഴുതുകയും പഠിപ്പിക്കുകയും ചെയ്തട്ടുണ്ടങ്കിലും, ഈശോയുടെ തിരുഹൃദയ ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ ഫ്രാൻസിലെ വിസിറ്റേഷൻ കന്യാസ്ത്രിയായ വിശുദ്ധ മർഗരീത്ത മറിയം വഹിച്ച പങ്കു ചെറുതല്ല.

1672 ഫ്രാൻസിലെ വിസിറ്റേഷൻ മഠത്തിലെ കന്യാസ്ത്രീ വി. മർഗരീത്ത മറിയം അലകോക്കിനു ഈശോ ദർശനം നൽകുകയും ഇപ്രകാരം പറയുകയും ചെയ്തു, ” കുരിശിൽ മുറിവേറ്റ എന്റെ ഹൃദയം മനുഷ്യരുടെ നിന്ദാപമാനങ്ങളാൽ ഇന്നും മുറിവേൽക്കുന്നു. അതിനു പരിഹാരമായി എന്റെ ഹൃദയത്തിൽ നിന്നു ഒഴുകുന്ന ദൈവീക കാരുണ്യവും സ്നേഹവും നീ എല്ലായിടത്തും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.”

കുമ്പസാരിക്കാനും അടുക്കലടുക്കൽ ,പ്രത്യേകിച്ച് ഒൻപതു ആദ്യ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബാന സ്വീകരിക്കാനും ,വിശുദ്ധ കുർബാനയിൽ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്യുവാനും ഈശോ വിശ്വാസികളെ ക്ഷണിക്കുന്നു.

വിശുദ്ധ മർഗരീത്ത മറിയം അലകോക്കിലൂടെയാണ് ഈശോോയുടെ തിരുഹൃദയ ഭക്തി പ്രചുരപ്രചാരം നേടിയതെങ്കിലും ,സഭയുടെ ആരംഭകാലം മുതൽ തന്നെ ഈശോയുടെ ഹൃദയത്തോടുള്ള ഭക്തി സഭയിൽ നിലനിന്നിരുന്നു .ഇരുപതാം നൂറ്റാണ്ടിൽ എതാണ്ട് എല്ലാ മാർപാപ്പമാരും ഈശോയുടെ തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നതിൽ മുമ്പിട്ടു നിന്നവരാണ്, 12-ാം പീയൂസ് മാർപാപ്പ തിരു ഹൃദയഭക്തിയുടെ മാഹാത്മ്യം സഭയ്ക്കു മനസ്സിലാക്കി്ത്തരാൻ 1956 ൽ ഹൗയേരിഎത്തിസ് അക്വാസ് Hauerietis Aquas (On the Sacred Heart) എന്ന ചാക്രിക ലേഖനം എഴുതി.

ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ 1765 ൽ പോളണ്ടിലാണ് ആരംഭിച്ചത്. 1856 ൽ ഒമ്പതാം പീയൂസ് മാർപാപ്പയുടെ കാലം മുതൽ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഗോളസഭയിൽ ആചരിക്കാൻ തുടങ്ങി. 1899 ൽ ലെയോ പതിമൂന്നാമൻ പാപ്പ ഈ തിരുനാളിനു ഉന്നതമായ ഒരു സ്ഥാനം സഭയുടെ ആരാധനക്രമത്തിൽ നൽകി, പിന്നീട് പീയൂസ് പതിനൊന്നാമൻ പാപ്പ ഈ തിരുനാളിന്റെ ആരാധനക്രമ പ്രാർത്ഥനകൾ നവീകരിക്കുകയും വലിയ തിരുനാളായി ഇതിനെ ഉയർത്തുകയും ചെയ്തു. 1920 ൽ ബനഡിക്ട് പതിനഞ്ചാമൻ പാപ്പ മാർഗ്ഗരറ്റ് മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു

യേശുവിന്റെ “തിരുഹൃദയം ” ജീവിത മേഖലകളിൽ നാം സ്വന്തമാക്കിയാൽ വിജയം സുനിശ്ചയം. വി. മർഗരീത്ത മറിയത്തിനു യേശുവിന്റെ തിരുഹൃദയം നൽകിയ പന്ത്രണ്ടു വാഗ്ദാനങ്ങളിൽ അഞ്ചാമത്തേത് ഇപ്രകാരമാണ്: തിരുഹൃദയ ഭക്തരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment