🥰 വഴി ഒരുക്കുക 🥰
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം; കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാതകൾ നേരെയാകുവിൻ… വിശുദ്ധ സ്നാപക യോഹന്നാൻ… ഈശോയുടെ വഴി ഒരുക്കാൻ ആത്മവിനാൽ നിറഞ്ഞുകൊണ്ട് അവനു മുൻപേ ഏലിയായുടെ തീഷ്ണതയോടെ മോശയുട ധൈര്യത്തോടെ വന്നവൻ. തലപോകേണ്ടി വന്നാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവൻ.
ഈ വിശുദ്ധനും നമ്മളെ പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ Challenge ചെയ്യുവാണ്… ഈശോയെ പ്രതി സഹനങ്ങൾ ഏറ്റെടുക്കാൻ നമ്മൾ ഒരുക്കമാണോ…? ഉണ്ണി ഈശോയോടുള്ള സ്നേഹത്താൽ എളിമയോടെ അവനെ ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞോ എന്ന് ചിന്തിക്കാം, പ്രാർത്ഥിക്കാം, ആത്മശോധന ചെയ്യാം. പുൽക്കൂട്ടിലെ ഉണ്ണി നമ്മുടെ കൂടെ ഉണ്ടാകട്ടെ. 🥰🥰🥰



Leave a reply to Jismaria George Cancel reply