🥰 ഇടം 🥰
“സത്രത്തിൽ അവർക്ക് ഇടം കിട്ടിയില്ല”എന്ന് വചനം പറയുമ്പോൾ നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒന്നുണ്ട്… ഇന്നും ക്രിസ്തു പലയിടത്തും ഇടം ഇല്ലാത്തതുകൊണ്ട് വീണ്ടും വീണ്ടും കാലിത്തൊഴുത്തിൽ ജനിക്കുന്നു…
നിന്റെ മുന്നിൽ സഹായം ചോദിച്ചു വരുന്നവനെ നീ സഹായിക്കാൻ തയ്യാറാകുന്നുണ്ടോ?
അവനിൽ, പിറക്കാൻ ഒരിടം ഇല്ലാത്തതുകൊണ്ട് മഞ്ഞ് പെയ്യുന്ന പാതിരാവിൽ കാലികളുടെ തൊഴുത്തിൽ ഏറ്റവും ദാരിദ്യത്തിൽ പിറന്ന തമ്പുരാനെ കാണുവാൻ കഴിയുന്നുണ്ടോ? അങ്ങനെ കഴിഞ്ഞാൽ നിന്റെ ഹൃദയമാകുന്ന ഇടത്തിൽ ക്രിസ്തു ജനിക്കുവാൻ വരും.
സ്വീകരിക്കാം… അവനെ നമ്മുടെ ജീവിതത്തിലേക്ക്… 🥰🥰🥰
Advertisements

Advertisements


Leave a reply to Jismaria George Cancel reply