ഇമ്മനുവേൽ – ദൈവം നമ്മോടു കൂടെ…

നമ്മുടെ കൂടെ ആയിരിക്കാൻ സ്വർഗ്ഗത്തിലെ ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ച സുന്ദര ദിനം. ലോകത്തിന്റെ രക്ഷകൻ ആയി ഈശോ ബെത്‌ലഹേംമിലെ പുൽക്കൂട്ടിൽ ജനിച്ചപ്പോൾ അന്നുവരെ മാനവരാശി നേരിട്ടുരുന്ന പാപത്തിന്റെ അന്ധകാരത്തിന് അറുതി വന്നു; അവൻ പ്രകാശമായി നമ്മുടെ ഇടയിൽ വസിച്ചു.

ഈ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂടും അതിലെ ഉണ്ണിഈശോയും നൽകുന്ന ഒരു സന്ദേശം ഉണ്ട്… ഹൃദയത്തിൽ എളിമയും വചനത്തോട് ബഹുമാനവും ഉണ്ടായിരിക്കണം എന്നതാണത്. പരിശുദ്ധ മറിയത്തിൽ നിറഞ്ഞിരുന്ന ഈ പുണ്യങ്ങൾ ആണ് അവളെ രക്ഷകന്റെ അമ്മയായി സ്വർഗം തിരഞ്ഞെടുക്കാൻ കാരണമായത്… യൗസേപ്പിതാവിനെ ഈശോയുടെ വളർത്തച്ഛനായി തിരഞ്ഞെടുത്തതും അങ്ങനെ തന്നെ.

ഇന്ന് ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുക്കും ആ പുൽക്കൂടിനരികിലേക്ക് ചെല്ലാം. തണുത്തിരുന്ന ആ പാതിരാവിൽ സ്വർഗം ഭൂമിക്കു സമ്മാനിച്ച ഒരു നിധി ആയിരുന്നു ക്രിസ്തു. സമ്പന്നതയിൽ ജനിക്കാമായിരുന്നിട്ടും അവൻ തിരഞ്ഞെടുത്തത് ഒരു കാലിത്തൊഴുത്തായിരുന്നു. കാരണം അവിടെ അവൻ നമ്മിൽ ഒരാളായി മാറുക ആയിരുന്നു.

മാലാഖമാർ ഗ്ലോറിയ പാടികൊണ്ട് ആകാശത്തു വന്നതും ഹൃദയത്തിൽ ശാന്തി ഉള്ളവർക്കു സമാധാനം നൽകിയതും എല്ലാം ഒന്നുകൊണ്ടാണ്… സ്വർഗ്ഗത്തിലെ പിതാവിന്റെ ഏകപുത്രനെ അവിടുന്ന് മനുഷ്യന്റ രൂപത്തിൽ ഈ ഭൂമിയിൽ പിറക്കാൻ അനുവദിച്ചു എന്നതിനാൽ…

നമ്മുടെയൊക്കെ വേദനകളും കുറവുകളും അറിഞ്ഞുകൊണ്ട് നമ്മളെ കാത്തിരിക്കുന്ന ഒരു ദൈവം… കൂടെ ആയിരിക്കാൻ ഇമ്മനുവേൽ ആയി മാറിയവൻ… വിശുദ്ധ കുർബാനയിൽ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ…

ഈ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂട്ടിലെ ഉണ്ണിയെ സ്നേഹിക്കാം ആരാധിക്കാം…

എല്ലാവർക്കും ക്രിസ്തുമസിന്റെ ആശംസകളും പ്രാർത്ഥനകളും ഒത്തിരി സ്നേഹത്തോടെ നേരുന്നു. 💐🥰

🎄𝓙𝓲𝓼𝓶𝓪𝓻𝓲𝓪 𝓖𝓮𝓸𝓻𝓰𝓮 🎄

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “ഇമ്മനുവേൽ – ദൈവം നമ്മോടു കൂടെ…”

  1. Emmaus Retreat Center Avatar
    Emmaus Retreat Center

    why no new writings Jismaria ?!

    Liked by 2 people

    1. ഞാൻ എഴുതാം. ഈ ദിവസങ്ങളിൽ കുറച്ചു അധികം തിരക്കുകൾ ആയത്കൊണ്ട. Sure ഈ ഡേയ്‌സ് ഞാൻ എഴുതി ഇടം. Thank u🥹🥰

      Liked by 1 person

      1. ഞാനും ഇത് തന്നെ ചോദിക്കാനിരിക്കുവാരുന്നു. 😊😊

        Liked by 2 people

        1. Thank you..🥰
          എന്റെ എഴുത്തിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി 🥹…

          Liked by 1 person

  2. സ്നേഹ ഇമ്മാനുവേൽ Avatar
    സ്നേഹ ഇമ്മാനുവേൽ

    പുൽക്കൂട്ടിലേക്കുള്ള യാത്ര മനോഹരമായിരുന്നു. ക്രിസ്തുമസിന് ഒരുങ്ങാൻ എല്ലാ ദിവസവും നല്ല ചിന്തകൾ നൽകി പ്രചോദിപ്പിച്ചതിനു നന്ദി. ഓരോ ദിവസവും ചിന്തകൾക്കിണങ്ങുന്ന മനോഹരമായ ചിത്രങ്ങളും നൽകി. അങ്ങനെ വാട്സ്ആപ്പ് പ്രൊഫൈലും കളർ ആക്കാൻ സാധിച്ചു. ഒരുപാടു ഒരുപാടു നന്ദി ജിസ്മരിയ. ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു നല്ല എഴുത്തുകാരി ആയി അറിയപ്പെടട്ടെ. ഹാപ്പി ക്രിസ്തുമസ് 🎄🎄🎄🎄🎄

    Liked by 2 people

    1. Thank yiu soo much 🥰.
      Happy christmas 🥰🥰🥰💐💐💐💐

      Liked by 1 person

Leave a reply to Emmaus Retreat Center Cancel reply