ഒടുക്കം Mr. സാവൂൾ, പൗലോസായി…

*പൌലോച്ചോ…. വല്ലോം ഓർമ്മയുണ്ടോ* 😌😌

മറക്കാൻ പറ്റുവോ അല്ലേ?

ഇന്ന് ജനുവരി 25, ഞങ്ങൾ ഫാൻസിന് സ്പെഷ്യൽ ഡേ ആണ്…

മ്മടെ മുത്തിന്റെ മാറ്റം കണ്ട ദിനമല്ല്യോ ഇന്ന്… 🤒🤕🤓

അന്ന് എന്തായിരുന്നു ഷോ…😈 ഇപ്പൊ ഡമാസ്കസിൽ ചെല്ലും, എല്ലാത്തിനെയും പിടിക്കും… ഒടുക്കം Mr. സാവൂൾ, പൗലോസായി… 🤠

ഇന്നെന്താ സ്വർഗത്തിൽ പരിപാടി? മാലാഖമാരെ എല്ലാം വിളിച്ചു കൂട്ടി ഒറ്റ ക്ലാസ് അങ്ങ് എടുക്ക് പൗലോച്ചാ. ഞെട്ടട്ടെ പിള്ളാര്. അല്ല പിന്നെ. 🤭🤭

പിന്നെ ഒരു ചിന്ന റിക്വസ്റ്റ്.. ഇന്ന് ഈശോയെ കാണുമ്പോൾ എന്റെ കാര്യം ഒന്ന് കൂടി പറയാമോ… അതേ… കുറെ നാളായി പൗലോച്ചാ ഇങ്ങള് പറഞ്ഞ ആ കാര്യം ചങ്ക് മുറിക്കുന്നു… ഏതെന്നോ, പണ്ട് ഗലാത്തിയയിലെ കൂട്ടുകാരോട് പറഞ്ഞില്ലേ..

📝 _ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌._

ഗലാത്തിയാ 2 : 20📝

അതൊരു വല്ലാത്ത എഴുത്തായ് പോയി കേട്ടോ… വായിക്കുന്നവരുടെ ചങ്കിൽ point blank shot കൊടുക്കുന്ന വാക്കുകൾ… 🥴

സത്യം പറ പാലൊശ്ലീഹായെ, ഇതെവിടുന്നു കിട്ടി ഇത്ര കോൺഫിഡൻസ്?? ഹോ ! അങ്ങനെയൊക്കെ എങ്ങനാ ജീവിക്കാൻ പറ്റുന്നെ?

പിന്നെങ്ങനെ ജീവിക്കാനാ അല്ലേ…. ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിന് വേണ്ടി. 😍😍

ഞാനും ശ്രമിക്കുന്നുണ്ട്… പക്ഷെ.. പറ്റണില്ല പലപ്പോഴും.

So, ഈശോയോട് ഇതൊന്ന് പറഞ്ഞേക്കണെ.. ഇന്ന് തന്നെ 👍👍.

അങ്ങ് കാണിച്ചതും എഴുതിയതും ഒക്കെ നോക്കി ഞാൻ പുറകെ ഉണ്ട്. ഈശോയ്ക്ക് വേണ്ടി, ഈശോയായ് ജീവിക്കാൻ..

_ഞാന്‍ ക്രിസ്‌തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍._

1 കോറിന്തോസ്‌ 11 : 1☝️☝️ഇത് ഓർമയിൽ ഉണ്ട് കേട്ടോ. അത് കൊണ്ട് പിന്നേം പിന്നേം ശ്രമിക്കുവാ..

നല്ലൊരു മാതൃകയായി മുന്നേ നടക്കുന്നതിന് thanks.. love u ചേട്ടായീ 🥰🥰🥰

യാത്രയിലാണ്…

ചിലപ്പോൾ യാന്ത്രികമായ്.. മിക്കപ്പോഴും മനക്കണ്ണിൽ ഒന്നും കണ്മുന്നിൽ വേറൊന്നുമായൊക്കെ.

ഈ അയനം എങ്ങോട്ടാണ് ?

ഓരോ ചുവടിലും ചിന്തയിലും വിശുദ്ധി പാലിക്കാൻ ജീവിതനിയോഗം ഉണ്ട്, ജീവശ്വാസത്തിന് ഉടയോന്റെ മുന്നിൽ കണക്കു കാട്ടേണ്ടവർക്ക്.

നന്മയുടെ, നന്ദി നിറഞ്ഞ പാദസ്പർശങ്ങൾ ഈ ജീവിതയാത്രയെ മുന്നോട്ട് മാത്രം നയിക്കുന്നു.

പിറകോട്ട് ഒരു ചിന്തയില്ലാതെ, പിറകിലുള്ളതിനെയെല്ലാം ചിതയിലെരിച്ച്, നടന്നുനീങ്ങുകയാണ്..

വിശുദ്ധിയിലേക്ക് ഇനിയെത്ര കാതം??

Fr. Jince Cheenkallel

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment