“നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെ പോലെയും അധികാരമുള്ളവൻ ശ്രുഷൂഷകനെ പോലെയും ആയിരിക്കണം” എന്ന് പറഞ്ഞ ക്രിസ്തു അങ്ങനെ തന്നെ ആയിരുന്നു എന്നതാണ് അവനിലെ മഹത്വം…
ഈ ലോകം മുഴുവന്റെയും അധികാരം ഉണ്ടായിരുന്നിട്ടും അവനെല്ലാം വേണ്ട എന്ന് വയ്ക്കാൻ കഴിഞ്ഞു. പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ മാത്രം വെമ്പൽ കൊണ്ട ഒരു പുത്രന്റെ ഹൃദയവികാര വിചാരങ്ങൾ നമുക്കായി മുറിവേറ്റ ക്രിസ്തുവിൽ നമ്മുക്ക് കാണുവാൻ കഴിയും….
നാമൊക്കെ പലപ്പോഴും നമ്മളെക്കാൾ മറ്റുള്ളവർ വളരുന്നത് ഇഷ്ടപെടാത്തവർ ആണ്. എന്നാൽ നമ്മുക്ക് മുൻപിൽ എളിമയുടെ ഭാവമായി ക്രിസ്തു വന്നു എന്ന സത്യം കാൽവരിയിലേക്കുള്ള ഈ യാത്രയിൽ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ…
എല്ലാം ഉണ്ടായിരുന്നിട്ടും ഒന്നും ഇല്ലാത്തവനായി ദാസന്റെ രൂപം സ്വീകരിച്ച ഈശോ… മരണത്തോളം താഴ്ന്ന അവിടുത്തെ എളിമയുടെ മനോഭാവം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ…
കാൽവരി കുരിശിൽ മുറിവേറ്റവന്റെ മുഖം നമുക്കും മറക്കാതിരിക്കാം…. കാരണം അവൻ നമുക്കായിട്ടാണ്; നമ്മുക്കുവേണ്ടി മാത്രമാണ് മുറിവേറ്റത്… ✝✝✝



Leave a comment