ക്രൂശിതനിലേക്ക് | Day 10

കാൽവരിയിലേക്ക് കുരിശുമായി പോകുന്ന തമ്പുരാനെ നോക്കുമ്പോൾ ഒന്നോർമ്മ വരുന്നു… അവനു സ്വന്തമായി ഒന്നുമില്ലായിരുന്നു… ഒരു മരക്കുരിശല്ലാതെ… അവനു അറിയാമായിരുന്നു തന്റെ സമയം അടുത്തിരുന്നു എന്ന്…

നമ്മുടെയൊക്കെ ജീവിതങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം എല്ലാം നേടിയെടുക്കാൻ ഓടുന്ന ഒരു കാലഘട്ടത്തിൽ ആണിപ്പോൾ നമ്മൾ… ചുറ്റുമുള്ളവരെ നോക്കാൻ മറന്നുപോകുന്ന… അവരെ സഹായിക്കാൻ വിമുഖത കാണിക്കുന്ന ഒരു ലോകം… പക്ഷെ ഒന്നോർക്കുക… ദൈവം നമ്മുടെ ആത്മാവിനെ വിളിക്കുമ്പോൾ ആനന്ദത്തോടെ പോകാൻ നമുക്ക് കഴിഞ്ഞേക്കുമോ…

ഈശോയെ പോലെ അനുദിനം നമ്മുടെ സഹനങ്ങളും വേദനകളും നമുക്കും സന്തോഷത്തോടെ ഏറ്റെടുക്കാം….

കുരിശിൽ കിടന്ന് ഈശോ പറഞ്ഞില്ലേ… എല്ലാം പൂർത്തിയായി എന്ന്… നമ്മുടെയൊക്കെ മരണ നേരത്തും ഇപ്രകാരം പറയാൻ നമുക്കും കഴിയണം… അതിന് കുരിശിലേക്ക് അല്പം കൂടി നമ്മുടെ മനസ്സിനെ ചേർത്തുവയ്ക്കാം… മുറിവേറ്റ ഈശോയിലേക്ക് ചേർന്ന് നില്ക്കാം… ഈ നോമ്പിന്റെ ദിനങ്ങൾ അതിനുള്ളതാകട്ടെ…🥰✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment