ക്രൂശിതനിലേക്ക് | Day 11

ചില നിക്ഷേപങ്ങൾ ഒക്കെ കരുതിവെക്കുന്നവർ ആണ് നാം എല്ലാവരും. എന്നാൽ ആ നമ്മളെ നോക്കി ഈശോ പറയുന്നുണ്ട് നിന്റെ നിക്ഷേപം എവിടേയോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും എന്ന്… എത്രയോ കൃത്യമായിട്ടാണ് തമ്പുരാൻ അത് നമ്മളോട് പറഞ്ഞിരിക്കുന്നത്.

സ്വർഗത്തിൽ തമ്പുരാനോട് കൂടെ ആയിരിക്കാൻ നമ്മൾ എന്തെങ്കിലും കരുതുന്നുണ്ടോ എന്ന് ചിന്തിക്കാൻ ഒരു ദിനം കൂടി…

കാൽവരിയിലേക്ക് ഈശോയോട് കൂടെ നമ്മൾ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഈ യാത്ര നടത്തുമ്പോൾ… നമ്മുടെ കുഞ്ഞു സഹനങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ കരുതിവയ്പ് ആകട്ടെ… സ്വർഗ്ഗം ആണ് നാം സ്വപനം കാണുന്നത് എങ്കിൽ ബാക്കി വരുന്ന സഹനങ്ങൾ എല്ലാം ഈശോയുടെ തിരു കുരിശിനെപ്രതി ഏറ്റെടുക്കാൻ നമുക്ക് കഴിയും എന്നതാണ് ക്രൂശിതൻ നമുക്ക് തരുന്ന ധൈര്യം…

നമുക്കും സ്വർഗത്തിൽ കരുതി വക്കാം ചില നിക്ഷേപങ്ങൾ… നമ്മുടെ കണ്ണുനീരിന്റെയും… സഹനങ്ങളുടെയും… വേദനയുടെയും ഈ നിക്ഷേപങ്ങൾ ഉറപ്പായും സ്വർഗത്തിൽ നമുക്ക് എത്തിച്ചേരനുള്ള മാർഗമായി തീരും…

കുരിശിനെ നമുക്ക് പ്രണയിക്കാം… ക്രൂശിതനായവനോട് ചേർന്നിരിക്കാം.. ✝🥰

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment