ക്രൂശിതനിലേക്ക് | Day 14

“രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും”

പ്രാർത്ഥനയിൽ തമ്പുരാനോട് കൂടെ തനിച്ചായിരിക്കാൻ ഒരു ക്ഷണം നൽകുന്ന തിരുവചനഭാഗം. നോമ്പിന്റെ ഒരുക്കത്തിന്റെ ഈ ദിനങ്ങളിൽ പിതാവിനോട് കൂടെ തനിയെ ആയിരിക്കാൻ കൊതിച്ച ഒരു പുത്രന്റെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വാക്കുകൾ…

തനിക്ക് വരാൻ പോകുന്ന എല്ലാ സഹനങ്ങളും അറിഞ്ഞുകൊണ്ടു തന്നെ കാൽവരി കയറാൻ ഈശോ കാണിച്ച ആ ധൈര്യം അവിടുന്ന് പിതാവിനോട് ആലോചന ചോദിച്ചിരുന്നു എന്നതാണ്…

സ്നേഹമായവൻ… സ്വയം ശൂന്യവത്കരിക്കാൻ തന്നെ തന്നെ വിട്ടു കൊടുക്കാൻ ഒരുങ്ങുമ്പോളും തന്റെ പിതാവിനോട് ഇഷ്ടം ആരാഞ്ഞവൻ…

നമ്മുടെയൊക്കെ ജീവിതയാത്രയിൽ ചിന്തിക്കേണ്ട ഒന്നുണ്ട്; ദൈവത്തോട് ആലോചന ചോദിക്കുന്നവർ ആണോ നമ്മൾ… പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവരാണോ നമ്മൾ… ഹൃദയം മുറിയുന്ന വേദനയിലും ‘കർത്താവു തന്നു, കർത്താവ് എടുത്തു, കർത്താവിന്റെ നാമം മഹത്യപെടട്ടെ’ എന്ന് പറയാൻ ജോബിനെ പോലെ നമ്മുടെയൊക്കെ ഈ ചെറു ജീവിതം കൊണ്ട് കഴിയുന്നുണ്ടോ?

ഇല്ലേൽ ഒന്ന് തിരിഞ്ഞു നോക്കാം… മറ്റെവിടെക്കും അല്ല കാൽവരിയിലേക്ക്… അവിടെ ഉയർത്തപ്പെട്ട കുരിശുമരത്തിലേക്ക്… കാരണം അവിടെ എല്ലാത്തിനും ഉത്തരം ഉണ്ട്. 🥰✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment