നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ എന്തു മേന്മയാണ് ഉള്ളത്?
ഈ ഒരു ചോദ്യവുമായി ഈശോ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ ഒരൽപ്പം സംശയം നമുക്ക് തോന്നാം… എന്തേ, ഈശോ ഇങ്ങനെ പറയുന്നു എന്ന്. എന്നാൽ അതിലൊരു വലിയ രഹസ്യം ഉണ്ട്… നമ്മളെ സ്നേഹിക്കാത്തവരെയും… നമ്മളെ വേദനിപ്പിച്ചവരെയും ഒരുപോലെ സ്നേഹിക്കാൻ നമുക്ക് കഴിയണം എന്നതാണ്.
ഈശോയുടെ ജീവിതത്തിൽ അത് ഈശോ നിവർത്തിച്ചു എന്നത് നമുക്ക് കാണാൻ കഴിയും. തന്നെ വേദനിപ്പിച്ചുവരെയും പരിഹസിച്ചവരെയും അവൻ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു… കാരണം അവൻ സ്നേഹമായിരുന്നു.
കാൽവരിയിൽ ഉയർന്ന ആ ബലി ഇന്നും നമ്മുടെ അനുദിന ജീവിതത്തിൽ നടക്കേണ്ട ഒന്നാണ്. കാരണം നമ്മുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന ഒന്നുണ്ട്; എല്ലാവരെയും സ്നേഹിക്കുക… നമ്മളെ വേദനിപ്പിച്ചവരോട് ഹൃദയപൂർവം ക്ഷമിക്കുക. സ്നേഹം എന്നാൽ അതാണല്ലോ…
നമ്മുക്കും ആ കുരിശിലേക്ക് നോക്കാം… അവിടെ എല്ലാത്തിനും ഉത്തരമുണ്ട്. 🥰✝



Leave a comment