കരുതിവച്ച സ്നേഹം മുഴുവൻ നിനക്ക് നൽകുവാൻ കാൽവരി കയറിയ തമ്പുരാനോളം ആരും ഈ ലോകത്തിൽ നിന്നെ സ്നേഹിക്കുന്നില്ല എന്ന് നീ മനസിലാക്കണം.
ഗെത് സെമൻ പോലും ഒരുപക്ഷെ കരഞ്ഞിട്ടുണ്ടാകാം ഈശോയുടെ രക്തം വിയർക്കുന്ന ആ വേദനയുടെ ആഴം കണ്ടിട്ട്… തമ്പുരാനോട് ഉള്ളുതുറന്നു പറയാം നമ്മളൊക്കെ ജീവിതയാത്രയിൽ വീണുപോകുന്നവർ ആണ്; എന്നാൽ അവൻ കൂടെ ഉണ്ട് എങ്കിൽ വീണിടത്തുനിന്നും എഴുന്നേൽക്കാൻ നമുക്ക് കഴിയും…
സഹനത്തിന്റെ നെരിപ്പോടിൽ വെന്തുരുകിയപ്പോളും സ്നേഹിക്കാൻ മറക്കാതിരുന്നവൻ ആണ് ക്രിസ്തു… സ്നേഹം എന്നാൽ അവസാനം വരെ തന്റെ ചങ്കിലെ ചോരപോലും തന്നെ വേദനിപ്പിച്ചവർക്ക് വേണ്ടി അവൻ ഒഴുക്കി എന്നതാണ്…
ഈശോയുടെ പീഡാനുഭവത്തിന്റെ ഈ യാത്രയിൽ 18 ദിനങ്ങൾ പിന്നിടുമ്പോൾ നമുക്കൊന്ന് ചിന്തിച്ചു നോക്കാം അനുദിനം സ്വന്തം കുരിശുമായി അവനെ അനുഗമിക്കുക എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്… കഴിന്നുണ്ടോ നമുക്കതിനു എന്ന് ഒന്ന് ആലോചിച്ചുനോക്കാം… ജീവിതം മുഴുവൻ നന്മയാക്കിയ ഈശോയ്ക്കു കുരിശുമരം കൊടുത്ത ഒരു ലോകത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്… ഒന്നോർക്കുക അവന്റെ സഹനങ്ങളോട് നിന്റെ ജീവിതം ചേർത്തുവക്കുമ്പോൾ അവിടുന്ന് നൽകുന്ന ആശ്വാസം വളരെ വലുതാണ്… ഉള്ളും ഉള്ളതും നൽകി ഈശോയുടെ സഹനവഴിയേ നമുക്കും പോകാം… ✝🥰



Leave a comment