ഞാൻ നിനക്ക് വേണ്ടി എന്ത് ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത് എഎന്ന് ഈശോ ആ മനുഷ്യനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മെ നോക്കി അവിടുന്ന് ആവർത്തിക്കുന്നുണ്ട്.
നമ്മുടെയൊക്കെ ജീവിതത്തിലെ ചില അന്ധതകൾ ഉണ്ട് മറ്റാർക്കും സുഖപ്പെടുത്താൻ പറ്റാത്തതും എന്നാൽ ക്രിസ്തുവിന് മാത്രം വീണ്ടെടുത്തു നൽകാൻ കഴിയുന്നതുമായ ചില അന്ധതകൾ… അത് ഒരുപക്ഷെ നമ്മുടെ വിശ്വാസ ജീവിതത്തിന്റെ മേഖലകൾ ആകാം… കുടുംബത്തിലെ പ്രശ്നങ്ങൾ ആകാം… എല്ലാം അറിഞ്ഞുകൊണ്ടു ഈശോ ചോദിക്കുവാ അതെ ചോദ്യം; എന്താണ് നിനക്കായി ഞാൻ ചെയ്യേണ്ടത് എന്ന്…
കാൽവരിയുടെ നെറുകയിലും അപരന് നന്മ ചെയ്യുന്നതിൽ ഈശോ മറന്നില്ല… നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്തുകൊണ്ട്… എന്നാൽ ആ കള്ളനോ ഒരു ചോദ്യം കൊണ്ട് – സ്വയം എളിമപ്പെടുത്തികൊണ്ടുള്ള ആ ചോദ്യത്തിൽ സ്വർഗം സ്വന്തമാകുകയും ചെയ്തു…
നമ്മുടെയും ജീവിതത്തിൽ ഈശോ ഈ ചോദ്യം ചോദിക്കുമ്പോൾ എനിക്കും നിന്റെ കൂടെ സ്വർഗത്തിൽ ആയിരിക്കാൻ കൃപ തരേണമേ എന്ന് പ്രാർത്ഥിക്കാം. 🥰✝



Leave a comment