“അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസ്സലോനിക്ക 4,7).
വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ വിശുദ്ധർ ആകാൻ ആണ് തമ്പുരാൻ അതീവ സ്നേഹത്തോടെ നമ്മെ വിളിക്കുന്നത്. വിശുദ്ധിയെന്നാൽ ഈശോയിൽ ഒന്നായിരിക്കാനുള്ള വിളിയാണ്…
ഈശോ കുരിശു മരണത്തിനു വിധിക്കപ്പെട്ടപ്പോൾ മുതൽ കാൽവരി വരെ കൂടെ നിന്ന ഒരുവൻ ഉണ്ട്… യോഹന്നാൻ… ഈശോയുടെ ചങ്കോട് ചേർന്നിരുന്ന് അവിടുത്തെ ഹൃദയമിടിപ്പ് അറിഞ്ഞവൻ… യോഹന്നാൻ കാണിച്ചുതന്നിരിക്കുന്നു വിശുദ്ധിയെന്നാൽ ഈശോയുടെ കൂടെ ഉള്ള ജീവിതം ആണെന്ന്…
സഹനങ്ങളുടെ തീരാവേദനയിലും ശരീരമാകെ മുറിവേറ്റു രക്തം വാർന്നോഴുകിയപ്പോളും സ്നേഹമായവൻ സ്വയം ഇല്ലാതായി തീർന്നു…
നമ്മുടെയൊക്കെ ജീവിതങ്ങൾ ഒന്നു പരിശോധിക്കാം; വിശുദ്ധിയിൽ ജീവിക്കാൻ നാം എത്ര മാത്രം പരിശ്രമിക്കുന്നുണ്ട്… ക്രൂശിതൻ ആയവനെ എത്രകണ്ടു നിന്റെ ഹൃദയത്തോട് ചേർക്കാൻ കഴിയുന്നുണ്ട്… അവനിൽ ഒന്നാകുവോളം നിനക്ക് എത്രമത്രം സ്വയം ഇല്ലാതെ ആകാൻ കഴിയുന്നുണ്ട്… ഇല്ലേൽ ഇപ്പോൾ തുടങ്ങാം; അവൻ കാത്തിരിക്കുന്നു; നിന്റെ തിരിച്ചുവരവിനായി… ആ ക്രൂശിതൻ… 🥰✝



Leave a comment