ക്രൂശിതനിലേക്ക് | Day 26

വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. (ലൂക്കാ 24, 45) വചനം ഇത് നമ്മോടു പങ്കുവയ്ക്കുമ്പോൾ ഒന്നു ചിന്തിച്ചു നോക്കാം…

വചനം വേണ്ടവിധത്തിൽ ഗ്രഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ…
ശിഷ്യന്മാരുടെ ഹൃദയം തുറന്ന ഈശോ നിന്റെ ജീവിതത്തിലും ആഗ്രഹിക്കുന്ന ഒന്നുണ്ട്… വചനം ഗ്രഹിക്കുക. ചില സമയങ്ങളിൽ നീ ആഗ്രഹിക്കാത്ത വേദനകൾ വരുമ്പോൾ… തിരിച്ചടികൾ വരുമ്പോൾ… വചനമാകുന്ന ഈശോയിലേക്ക് ഓടി അണയാൻ കഴിയുന്നുണ്ടോ…?

തന്റെ സഹനങ്ങളെ കുറിച്ചു ശിഷ്യരോട് പറയുന്ന ഈശോ ആ വചനം അവരുടെ ഉള്ളിൽ നിറയാൻ കഴിയും വിധം അവരെ ഒരുക്കിയെടുത്തു…

അതിനു ശേഷം അവിടുന്ന് പറയുന്നുണ്ട്; ഉന്നതത്തിൽ നിന്നും ശക്തി സ്വീകരിക്കുന്നതിനെ കുറിച്ചു… പരിശുദ്ധത്മാവിനെ നൽകുമെന്ന ഈശോയുടെ വാഗ്ദാനം നിറവേറിയത് പെന്തക്കുസ്ത ദിനത്തിൽ ആണ്…

സഹനങ്ങളുടെ കാൽവരിക്കപ്പുറം പരിശുദ്ധത്മാവിനെ ഉറപ്പ് നൽകുകയാണ് ഈശോ… സഹായകൻ ആയി നൽകുകയാണ്…

നമുക്കും ഈ പരിശുദ്ത്മാവിനെ സ്വീകരിക്കാൻ ഹൃദയങ്ങളെ ഒരുക്കാം. ഈശോയോട് പ്രാത്ഥിക്കാം: നല്ല ഈശോയേ, അവിടുത്തെ വചനങ്ങൾ ഗ്രഹിക്കാൻ തക്കവിധം എന്റെ ഹൃദയത്തെയും അങ്ങ് ഒരുക്കേണമേ… 🥰✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment