യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? (യോഹന്നാന്‍ 8 : 10)
എത്രയോ സ്നേഹത്തോടെ ആവാം ക്രിസ്തു അവളോട് ഇങ്ങനെ ചോദിച്ചിട്ടുണ്ടാവുക. പാപികളെ തേടിവന്ന ഈശോയുടെ കരുണയുടെ മറ്റൊരു ഭാവം. സ്നേഹിക്കുകയെന്നാൽ താൻ സ്നേഹിക്കുന്ന വ്യക്തിയുടെ കഴിഞ്ഞകാലത്തെ കുറവുകളിലേക്ക് നോക്കാതെ നിറവുകളിലേക്ക് നോക്കുവാൻ ആണ് ഈശോ ആഗ്രഹിക്കുന്നത്…
നമ്മുടെയൊക്കെ ജീവിതത്തിലും അപരനെ വിധിക്കുവാൻ നോക്കുമ്പോൾ നമ്മിലേക്ക് ആദ്യം നമുക്ക് നോക്കാം. ഞാൻ അതിന് യോഗ്യത ഉള്ള ആളാണോ എന്ന് ചിന്തിക്കാം. കുരിശും ക്രൂശിതനും നമ്മോട് പറയുന്നത് ഇത് തന്നെ ആണ്. ആരെയും ഒന്നിനെയും വിധിക്കാൻ നമുക്ക് അവകാശം ഇല്ല; കാരണം അവർ കടന്നുപോകുന്ന മാനസിക അവസ്ഥ അവർക്ക് മാത്രമേ മനസിലാക്കാൻ കഴിയുള്ളൂ.
അതിനാൽ തന്നെ സമൂഹത്തിൽ ഒറ്റപ്പെട്ടവരെയും നമുക്ക് ചേർത്ത് നിർത്താൻ കഴിയട്ടെ. ഈശോയെ പോലെ സ്നേഹിക്കാൻ കഴിയട്ടെ…
നിന്റെ ഉള്ളിലെ നന്മ അനേകർക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുമ്പോൾ അവിടെ ക്രിസ്തു വിജയിക്കുന്നു അവന്റെ കുരിശു വിജയിക്കുന്നു. 🥰✝



Leave a comment