അപ്പോള്‍ അപ്പസ്തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!
കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.” (ലൂക്കാ 17 : 5-6)
വിശ്വാസത്തിന്റെ തലങ്ങളിൽ നിന്നുകൊണ്ട് തന്നെ നോക്കുവാൻ ആഹ്വാനം ചെയുന്ന ഈശോ. സഹനങ്ങളും വേദനകളും വരുമ്പോൾ നിന്റെ വിശ്വാസ ജീവിതം ചോദ്യം ചെയ്യപ്പെടുമ്പോൾ.. എല്ലാം നിനക്ക് ഈശോയിൽ എത്രമാത്രം വിശ്വസം ഉണ്ട്.
കുരിശുകളും വേദനകളും സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ അവിടെ സ്വർഗം സന്തോഷിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയട്ടെ.
വേദനകൾ എന്നും വേദനകൾ അല്ല അവക്കപ്പുറം ആനന്ദത്തിന്റെ നിറവുണ്ട്… അത് നൽകാൻ കഴിയുന്നവൻ ഈശോ മാത്രം… ആ മുറിവേറ്റ ഈശോയോട് നിന്റെ ജീവിതവും ചേർത്തുവയക്കാൻ കഴിയണം.
ശിഷ്യന്മാർ പ്രാർത്ഥിച്ചപോലെ… “നാഥാ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ”. 🥰✝



Leave a comment