എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. (മത്തായി 5 : 44)
ഇത്രയും ആഴത്തിൽ സ്നേഹം എന്താണെന്ന് ഈശോയ്ക്കു മാത്രമേ നമ്മെ പഠിപ്പിക്കാൻ കഴിയൂ. കുരിശും കാൽവരിയും മരണവും എല്ലാം അവന്റെ സ്നേഹത്തിന്റെ ആഴം എന്താണെന്ന് നമ്മെ കാണിച്ചു തരുമ്പോൾ അതിനു മുൻപ് അവൻ പറഞ്ഞുകഴിഞ്ഞു… ഒരു കരണത്തടിച്ചവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക എന്നത്.
നമ്മിലാർക്കാണ് ഈശോയെ പോലെ സ്നേഹിക്കാൻ കഴിയുക. ക്രിസ്തു പറഞ്ഞ കാര്യങ്ങൾ എല്ലാം അവനിൽ തന്നെ പൂർത്തീകരിക്കപ്പെടുകയും ചെയ്തു. പടയാളികളാൽ ചാട്ടവാറിനാൽ അടിയേറ്റപ്പോളും, തലയിൽ മുൾമുടി ധരിച്ചപ്പോളും എല്ലാം നിശബ്ദനയി എല്ലാം സഹിക്കുവാൻ അവനു കഴിഞ്ഞു. സ്നേഹം അല്ലാതെ മറ്റെന്ത് കാരണത്താലാണ് ഇതിനൊക്കെ ക്രിസ്തുവിന് കഴിയുക… നമ്മോടുള്ള അവന്റെ സ്നേഹം അവനെ നിർബന്ധിച്ചു… ഈ സഹനങ്ങൾ എല്ലാം ഏറ്റെടുക്കാൻ…
നമ്മൾ ആരും അവനു നഷ്ടപെടാതിരിക്കാൻ വേണ്ടി അവൻ അവനെ തന്നെ സ്വയം ഇല്ലാതെ ആക്കി; കാൽവരിയോളം ആ മരകുരിശിൽ സ്വയം യാഗമായി…
നമുക്കും ഈശോയിലേക് നോക്കാം; നമ്മുടെ ജീവിതങ്ങളും ഈശോ ആഗ്രഹിക്കുന്നപോലെ ആകട്ടെ 🥹🥰 ✝.



Leave a comment