ക്രൂശിതനിലേക്ക് | Day 31

ഈശോ മരണത്തിനായി വിധിക്കപ്പെടുന്നു…

തന്റെ വിധിയെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ഈശോ… മറ്റുള്ളവരുടെ മുൻപിൽ അപമാനിതൻ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും… കുറ്റമൊന്നും ചെയ്യാത്ത ക്രിസ്തു കുറ്റക്കാരനായി മാറുകയാണിപ്പോൾ… മനുഷ്യമനസ്സിനു ഊഹിക്കാൻ കഴിയുന്നതിലും വലിയ വേദനയുടെ നിമിഷങ്ങൾ.

പീലാത്തോസ് ക്രിസ്തുവിൽ കുറ്റമൊന്നും കാണാതിരുന്നിട്ടും ജനങ്ങളുടെ ആഗ്രഹം കാരണം അവൻ ഈശോയെ അന്യായമായി മരണത്തിനു വിധിക്കുന്നു.
സ്നേഹിതൻമാർ ആരുമില്ല… കൂടെ നടന്ന ശിഷ്യർ ഓടി ഒളിച്ചു… മരണഭയം അവരിലും ഉണ്ടായിരുന്നു എന്ന് പറയാം…

നമ്മുടെയൊക്കെ ജീവിതത്തിൽ ഈശോയെ പോലെ കുറ്റം ഏറ്റെടുക്കേണ്ടി വന്ന അവസരങ്ങൾ ഉണ്ടാകാം. മരണം പോലെ അപമാനം കൂടെ കൂടെ വന്നിട്ടുള്ള അവസരങ്ങൾ ഉണ്ടാകാം. എങ്കിലും ഒന്നോർക്കുക; നമ്മുടെ വേദനകളും സഹനങ്ങളും ഒന്നുമല്ല… ക്രിസ്തുവിന്റെ വേദനകളോട് ചേർത്ത് വെക്കുമ്പോൾ.

നമുക്കും ഈശോയോട് ചേർന്ന് നിന്ന് നമ്മുടെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങാം. ഈശോയുടെ മുറിപ്പാടുകൾ നമ്മെ അതിന് യോഗ്യരാക്കട്ടെ.

മരണം പോലെ വേദനിക്കപ്പെടുമ്പോളും എ നൊമ്പരങ്ങളെല്ലാം കുരിശിനോട് ചേർത്ത് വക്കാൻ നമുക്കും കഴിയണം…. ഈശോ കൂടെ ഉണ്ടാവട്ടെ.🥰✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment