കുരിശുമായുള്ള ആ യാത്രയിലെ ആദ്യ വീഴ്ച…
ദേഹം മുഴുവൻ മുറിവുകളുമായി ഈശോ ഇതാ പൂഴിയിലേക്കു മുഖം കുത്തി വീഴുന്നു. തോളിൽ ഉള്ള മരകുരിശ് ആ വീഴ്ചയുടെ ആഴം കൂട്ടുന്നു… വേദനയിടെയും മരണത്തിന്റെയും ഇടയിലൂടെ പരിഹാസിതൻ ആയി ഇതാ ക്രിസ്തു കടന്നുപോകുന്നു… സമാധാനവും സന്തോഷവും നൽകുവാൻ ലോകത്തിലേക്ക് വന്ന തമ്പുരാനെ കുറ്റക്കാരനാക്കി ഏറ്റവും നീചവും നിഷ്ടൂരവുമായ കുരിശുമരണത്തിന് ഗോൽഗോത്തയിലേക്ക് കൊണ്ടുപോകുന്ന വഴിയിലെ ആദ്യ വീഴ്ച…
നമ്മുടെയൊക്കെ ജീവിതത്തിലും വീണുപോകുന്നവർ ആണ് നമ്മൾ. പക്ഷെ ആ വീണിടത്തു തന്നെ കിടക്കാതെ ഈശോയെപ്പോലെ നമുക്കായി സ്വർഗം നിശ്ചയിച്ച ഓട്ടം ഓടി പൂർത്തിയാക്കാൻ ശ്രമിക്കാം.
സഹനങ്ങളും വേദനകളും ഒരുപാടു വരുമ്പോൾ ഒന്നോർക്കുക ഈശോയുടെ കാൽവരി യാത്രയിൽ നീയും കൂടെയുണ്ട് നിന്റെ ജീവിത കുരിശുമായി.. 🥰✝️
Advertisements

Advertisements


Leave a comment