ക്രൂശിതനിലേക്ക് | Day 34

ഈശോയുടെ കുരിശു യാത്രയിലെ ഏറ്റവും വേദനനിറഞ്ഞ അനുഭവം… ഇതാ സ്വന്തം അമ്മയെ കണ്ടുമുട്ടുന്നു… വേദനയുടെ ആധിക്യം കൂട്ടുന്ന, വാക്കുകൾക്കു അതീതമായ ഒരു രംഗം… ഏതൊരു അമ്മ മനസിനും താങ്ങാൻ കഴിയുന്നതിലും വലിയ വേദനയുടെ നിമിഷങ്ങൾ… നൊന്തുപെറ്റ സ്വന്തം മകൻ കുറ്റവാളിയെപോലെ ഒരു കുരിശുമായി നടന്നു നീങ്ങുന്നു… ഈശോയുടെ തിരു രക്തം വീണ വഴികളിലൂടെ നിശബ്ദയായി ഒരു അമ്മ ഹൃദയം… ആ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറും എന്ന് ശിമയോൾ പറഞ്ഞ വാക്കുകളുടെ പൂർത്തീകരണം എന്നപോലെ… കാൽവരിയിലേക്കുള്ള സ്വന്തം പുത്രന്റെ വേദനകളുടെ കൂടെ അതേ വേദനകളുമായി ഈ അമ്മയും നടന്നു നീങ്ങുന്നു…

നമുക്കും ഓർക്കാം; നമ്മുടെ അമ്മമാരെ… നമുക്കായി സ്നേഹം നൽകിയ അവരുടെ കരുതലിനെ… ഒരുനിമിഷം അവർക്കായി നമുക്കും പ്രാർത്ഥിക്കാം.. 🥰✝️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment