ക്രൂശിതനിലേക്ക് | Day 36


ചില മനുഷ്യരില്ലേ നമ്മുടെയൊക്കെ ജീവിത യാത്രയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കാവലായി കരുതലായി കൂടെ വരുന്നവർ…

ഈശോയുടെ ജീവിതത്തിൽ കുരിശിന്റെ വഴിയിൽ ഒരുപാടു ആശ്വാസം നൽകാൻ അങ്ങനെ ഒരാൾ കടന്നുവന്നു… മാറ്റാരുമല്ല വേറോനിക്ക… അവൾ ക്രിസ്തുവിനെ അത്രമേൽ സ്നേഹിച്ചകൊണ്ടാകാം ആരേം ഭയപ്പെടാതെ അവിടുത്തെ അരികിൽ ഓടിയണയാൻ കഴിഞ്ഞത്… സ്നേഹം എന്നാൽ പ്രതിബന്ധം അറിയുന്നില്ല എന്നും; ആ സ്നേഹം ആണ് എന്നും നിലനിൽക്കുന്നത് എന്നും അവൾ അറിഞ്ഞിരിക്കണം… ആ നിമിഷങ്ങളിൽ അവൾ ആഗ്രഹിച്ചത് ഒന്നു മാത്രം എങ്ങനെയും തന്റെ നാഥന്റെ അരികിൽ എത്തണം… ആ രക്തം പുരണ്ട മുഖം ഒന്നു തുടക്കണം… അവിടുത്തേക് ഒരല്പം വെള്ളം കൊടുക്കണം… കാരണം തമ്പുരാന്റെ വേദനകൾ അവൾ കണ്ടുകഴിഞ്ഞു… സ്നേഹത്താൽ നിറഞ്ഞ അവളുടെ ഹൃദ്യത്തിന് ഇതൊന്നും താങ്ങുവാൻ കഴിയുന്നതായിരുന്നില്ല… ഈശോയോടുള്ള സ്നേഹം അവളെ നിർബന്ധിച്ചു… എന്തു സഹനം വേണേലും ഏറ്റെടുക്കാൻ… അവളുടെ സ്നേഹം അറിഞ്ഞ നാഥൻ അവൾക്ക്‌ നൽകിയതോ തന്റെ മുറിവേറ്റ തിരുമുഖത്തിന്റെ മുദ്രയും…


നമ്മുടെയൊക്കെ ജീവിതത്തിന്റെ അരികിൽ ക്രിസ്തു കുരിശുമായി കാൽവരിയിലേക്ക് നടന്നു നീങ്ങുന്നുണ്ട്… അവിടെയൊക്കെ മറ്റൊരു വേറോനിക്ക ആകാൻ കഴിയുന്നുണ്ടോ എന്ന് നമുക്കും ആത്മശോധന ചെയ്യാം. സ്നേഹിക്കാം… വേറോനിക്ക ഈശോയെ സ്നേഹിച്ചപോലെ. 🥰✝️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment